വീണ്ടും പുതിയ ന്യൂനമര്‍ദ്ദം; ഞായറാഴ്ച്ചവരെ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത പന്ത്രണ്ട് മണിക്കൂറിനുളളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി രൂപപ്പെടാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

അതേസമയം, ഇന്നുമുതല്‍ ഒക്ടോബര്‍ 31 വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകും. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലൊഴികെയുളള സ്ഥലങ്ങളിലാണ് ജാഗ്രതാ നിര്‍ദേശമുളളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണുണ്ടായത്. കോട്ടയത്ത് മാത്രം 223 വീടുകളാണ് തകര്‍ന്നത്. കാഞ്ഞിരപ്പളളി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. മൂലമറ്റം താഴ്വാരം കോളനിയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായി. 24 വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നച്ചാര്‍ പുഴ ഗതിമാറി ഒഴുകിയതാണ് ഇവിടുത്തെ സ്ഥിതി രൂക്ഷമാക്കിയത്. ഇടുക്കിയിലെ മലയോര മേഖലയിലും പത്തനംതിട്ടയിലെ മല്ലപ്പളളിയിലും  കനത്ത നാശനഷ്ടമാണുണ്ടായത്. കനത്ത മഴ മൂലം ഡാമുകളില്‍ ജലനിരപ്പ് സംഭരശേഷിയുടെ പരമാവധിയോടടുക്കുകയാണ്. ഇതും സംസ്ഥാനത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Weather

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

More
More
Web Desk 4 weeks ago
Weather

ഇന്ന് 8 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

More
More
Web Desk 1 month ago
Weather

ചുവപ്പ് ജാഗ്രത: 2024 ഏറ്റവും ചൂടേറിയ വര്‍ഷമാകും

More
More
Web Desk 7 months ago
Weather

തെക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതചുഴി; കേരളത്തില്‍ ശക്തമായ മഴ

More
More
Web Desk 7 months ago
Weather

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ; ഗവിയിൽ യാത്രാനിയന്ത്രണം

More
More
Web Desk 8 months ago
Weather

ഈ വര്‍ഷം മഴ കുറയും; ഇതുവരെ ലഭിച്ചതില്‍ 35% കുറവ് രേഖപ്പെടുത്തി

More
More