അലന്‍ - താഹ: പൊളിഞ്ഞത് എന്‍ഐഎയുടെ കെട്ടുകഥകള്‍ - ആസാദ്

അലനും താഹയും ഭീകരവാദികളാണ് എന്ന കെട്ടുകഥയുടെ പുകമറയാണ് പരമോന്നത കോടതി തുടച്ചു നീക്കിയിരിക്കുന്നതെന്ന് ഡോ. ആസാദ്. പന്തീരാങ്കാവ് യുഎപിഎ കേസില്‍ (Pantheeramkavu UAPA case) ജയിലില്‍ കഴിയുന്ന താഹ ഫസലിന് (Thaha fasal) സുപ്രീംകോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ എഴുതിയ കുറിപ്പിലാണ് ആസാദ് നിലപാട് വ്യക്തമാക്കുന്നത്. മോദി സര്‍ക്കാര്‍ എന്‍ ഐ എ - യു എ പി എ നിയമങ്ങള്‍ പരിഷ്കരിച്ച ശേഷം ആദ്യമെടുത്ത ഈ കേസ് കേരള സര്‍ക്കാറിന്റെ കേന്ദ്ര വിധേയത്വം ഏറ്റവും പ്രകടമാക്കിയ സംഭവമാണെന്നും ആസാദ് പറയുന്നു.

ആസാദ് എഴുതുന്നു:

അലനും താഹയ്ക്കും സുപ്രീംകോടതി ജാമ്യം നല്‍കിയിരിക്കുന്നു. താഹയ്ക്കു ജാമ്യം നല്‍കരുതെന്നും അലനു ലഭിച്ച ജാമ്യം റദ്ദാക്കണമെന്നുമുള്ള എന്‍ ഐ എയുടെ വാദമാണ് കോടതി നിരസിച്ചത്. അലനും താഹയും ഭീകരവാദികളാണ് എന്ന കെട്ടുകഥയുടെ പുകമറയാണ് പരമോന്നത കോടതി തുടച്ചു നീക്കിയിരിക്കുന്നത്.

കേരളപൊലീസാണ് അറസ്റ്റുചെയ്ത് മിനിട്ടുകള്‍ക്കകം ഭീകരവാദി പട്ടം നല്‍കിക്കൊണ്ട് യു എ പി എ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. യു എ പി എ പ്രകാരം കേസുകള്‍ ചാര്‍ജ്ചെയ്യില്ല എന്ന എല്‍ ഡി എഫ് സര്‍ക്കാറിന്റെ പ്രഖ്യാപനം നിലനില്‍ക്കെയാണിത്. മോദി സര്‍ക്കാര്‍ എന്‍ ഐ എ - യു എ പി എ നിയമങ്ങള്‍ പരിഷ്കരിച്ച ശേഷം ആദ്യമെടുത്ത കേസും ഇതാണ്. കേരള സര്‍ക്കാറിന്റെ കേന്ദ്ര വിധേയത്വം ഏറ്റവും പ്രകടമായ സന്ദര്‍ഭം.

എന്‍ ഐ എ കോടതി രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും ജാമ്യം അനുവദിച്ചു പുറപ്പെടുവിച്ച വിധി ശ്രദ്ധേയമാണ്. എന്‍ ഐ എയുടെ അമിതോത്സാഹത്തിന് തിരിച്ചടി കിട്ടി. എന്നാല്‍ അലനെയും താഹയെയും പകയോടെ പിന്തുടരുന്ന സമീപനമാണ് എന്‍ ഐ എ സ്വീകരിച്ചത്. അതുമൂലമാണ് മേല്‍ക്കോടതികളിലേക്ക് ജാമ്യസംബന്ധമായ കേസുകള്‍ എത്തിയത്. അതാവട്ടെ, എന്‍ ഐ എയുടെ വാദങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടുന്ന വിധി വരാന്‍ ഇടയാക്കിയിരിക്കുന്നു.

ജീവിതത്തിലെ ഏറ്റവും ദുരിതംനിറഞ്ഞ പരീക്ഷണഘട്ടത്തെ ധീരമായിത്തന്നെ അഭിസംബോധന ചെയ്യുന്ന വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും അഭിവാദ്യം ചെയ്യുന്നു. അലനും താഹയ്ക്കും ഒപ്പം അണിനിരന്ന മനുഷ്യാവകാശബോധമുള്ള അനേക സുഹൃത്തുക്കളുണ്ട്. അനുഭാവപൂര്‍വ്വം നിയമോപദേശം നല്‍കിപ്പോന്നവരുണ്ട്. നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിലെ ഉജ്ജ്വലമായ അനുഭവത്താളാണിത്. അലന്‍ താഹ മനുഷ്യാവകാശ സമിതി ഉയര്‍ത്തിയ ജനകീയ ജാഗ്രതയുടെ ശ്രമങ്ങള്‍ സാധൂകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്.

ഇനിയും കേസു ബാക്കിയാണ്. അത് എന്‍ ഐ എ കോടതി പറഞ്ഞതുപോലെ അതിവേഗം തീര്‍പ്പാക്കണം. അക്കാലയളവിലും നമുക്ക് ഉണര്‍ന്നിരിക്കാം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 1 week ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More