മലയാളത്തില്‍ അഭിനയിക്കാത്തത് മനസമാധാനം കാക്കാന്‍- ഭാവന

കുറച്ച് കാലത്തേക്ക് മലയാള സിനിമകള്‍ ചെയ്യുന്നില്ലെന്ന് നടി ഭാവന. 'എന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അതെന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്' എന്ന് ഭാവന വ്യക്തമാക്കി. ഭാവനയും നടന്‍ ശിവ രാജ്കുമാറും കേന്ദ്ര കഥാപാത്രങ്ങളാവുന്ന 'ഭജ്രംഗി 2' എന്ന ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ഒടിടി പ്ലേയുമായി നടന്ന അഭിമുഖത്തിലാണ് ഭാവന മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ കുറിച്ച് സംസാരിച്ചത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭാവന കന്നട സിനിമയിലാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. റിലീസ് ചെയ്യാനിരുന്ന കന്നട സിനിമകളില്‍ ഏറ്റവും അവസാനത്തേതാണ് ഭജ്രംഗി 2. നിലവില്‍ പുതിയ സിനിമകള്‍ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ലെന്നും ഭാവന പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭജ്രംഗി 2 എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 2013ല്‍ റിലീസ് ചെയ്‍ത ചിത്രമായ ഭജ്രംഗിയുടെ രണ്ടാം ഭാഗമാണ് ഇത്. ഭാവന കരുത്തുറ്റ കഥാപാത്രമായിട്ടുള്ള  ചിത്രം  ഒക്ടോബര്‍ 29ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ ചിന്മിനികി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കന്നടയില്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ചിന്മിനികിയെന്ന് ഭാവന പറഞ്ഞു. ജയണ്ണയാണ് ഭജ്രംഗി 2 നിര്‍മിക്കുന്നത്. ശിവ രാജ്‍കുമാറിനും ഭാവനയ്ക്കുമൊപ്പം ചിത്രത്തില്‍ ശ്രുതി, സൗരവ് ലോകേഷ്, ശിവ്‍രാജ് കെ ആര്‍ തുടങ്ങിവരും അഭിനയിക്കുന്നു.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More