ഫേസ്ബുക്ക് കമ്പനി ഇനി 'മെറ്റ' എന്നറിയപ്പെടും

സാന്‍ഫ്രാന്‍സിസ്‌കോ: കമ്പനിയുടെ ഔദ്യോഗിക പേരില്‍ മാറ്റം വരുത്തി ഫേസ്ബുക്ക്. ഇനിമുതല്‍ 'മെറ്റ' എന്ന പേരിലായിരിക്കും ഫേസ്ബുക്ക് കമ്പനി അറിയപ്പെടുക. കമ്പനിയുടെ കീഴിലുളള ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ ആപ്പുകളുടെ പേരുകള്‍ മാറ്റമില്ലാതെ തുടരും അതിനാല്‍ പേരുമാറ്റം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ലെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്ക് കണക്ടഡ് ഓഗ്മെന്റഡ് ആന്‍ഡ് വിര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലാണ് സുക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളുടെ കമ്പനി എന്ന പേരില്‍ ഒതുങ്ങാതെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം.

ഫേസ്ബുക്ക് റീബ്രാന്‍ഡിംഗിനൊരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പേരുമാറ്റത്തോടെ സ്മാര്‍ട്ട്‌ഫോണ്‍ അടക്കമുളള ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് സുക്കര്‍ബര്‍ഗ് കടക്കുമെന്നാണ് വിവരം. ഇന്റര്‍നെറ്റിന്റെ ഭാവി എന്നാണ് മെറ്റാവേഴ്‌സിനെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിശേഷിപ്പിച്ചത്. മെറ്റ പ്ലാറ്റ്‌ഫോംസ് ഇന്‍കോര്‍പ്പറേറ്റഡ് എന്നതിന്റെ ചുരുക്കപ്പേരാണ് മെറ്റ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനും സാധിക്കുന്ന ഷെയേര്‍ഡ് വിര്‍ച്വല്‍ സ്‌പേസാണ് മെറ്റാവേഴ്‌സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ഇതിലേക്ക് പ്രവേശിക്കാനാവും. അഞ്ചുകോടി ഡോളറാണ് മെറ്റാവേഴ്‌സ് പദ്ധതിക്കായി സുക്കര്‍ബര്‍ഗ് നിക്ഷേപിച്ചിട്ടുളളത്. മെറ്റ എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം അതിരുകള്‍ക്കും പരിമിതികള്‍ക്കും അപ്പുറം എന്നാണ്. ഫേസ്ബുക്ക് റിയാലിറ്റി ലാബിന്റെ കീഴിലാണ് മെറ്റാവേഴ്‌സ് പ്രവര്‍ത്തിക്കുക.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 2 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More