നടന്‍ രജനീകാന്ത് ആശുപത്രിയില്‍; ആശങ്കപ്പെടെണ്ടതില്ലെന്ന് അധികൃതര്‍

ചെന്നൈ: തമിഴ് നടന്‍ രജനീകാന്തിനെ ദേഹാസ്വസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടനെ ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നടനെ പതിവു പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലത മാധ്യമങ്ങളോട് പറഞ്ഞു.

രജനീകാന്തിന് കുഴപ്പങ്ങളൊന്നുമില്ലെന്നും വ്യാജ വാര്‍ത്തകളെ വിശ്വസിക്കരുതെന്നും ആള്‍ ഇന്ത്യ രജനീകാന്ത് ഫാന്‍സ് ഫാന്‍സ് ക്ലബ് അഡ്മിനിസ്‌ട്രേറ്റര്‍ വി എം സുധാകര്‍ വ്യക്തമാക്കി.  രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന തരത്തില്‍ വ്യാജ വാർത്തകള്‍ സമൂഹമാധ്യമങ്ങളില്‍  പ്രചരിച്ചിരുന്നു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുതിയ ചിത്രം അണ്ണാത്തെ റിലീസിനൊരുങ്ങുന്നതിനിടെയാണ് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ നവംബര്‍ നാലിനാണ് റിലീസ് ചെയ്യുന്നത്. നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു, പ്രകാശ് രാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

Movies

മതവികാരം വ്രണപ്പെടുത്തി; ആമിർ ഖാനെതിരെ പൊലീസിൽ പരാതി

More
More
Movies

വിവാദങ്ങള്‍ക്കിടെ മികച്ച കളക്ഷന്‍ നേടി കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താൻ കേസ് കൊട്'

More
More
Movies

'സീതാ രാമ'ത്തിന്‍റെ യുഎഇയിലെ വിലക്ക് നീങ്ങി

More
More
Movies

ബോളിവുഡില്‍ ഐക്യമില്ല; മുകേഷ് ഭട്ടിനെ പിന്തുണച്ച് അനുരാഗ് കശ്യപ്

More
More
Web Desk 4 days ago
Movies

ജേണലിസം പഠിക്കാത്തവരാണ് നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത്- ഷൈന്‍ ടോം ചാക്കോ

More
More
Movies

ആഗോള ബോക്‌സ് ഓഫിസ് കളക്ഷൻ മുപ്പത് കോടിയുമായി ദുല്‍ഖര്‍ ചിത്രം സീതാരാമം

More
More