ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍; ചെറിയാന്‍ ഇതുവരെ മറ്റൊരു പാര്‍ട്ടിയിലും അംഗത്വമെടുക്കാത്ത നേതാവ്- എ കെ ആന്‍റണി

തിരുവനന്തപുരം: രാഷ്ട്രീയ ഗുരു എ കെ ആന്റണിയുമായുളള കൂടിക്കാഴ്ച്ചക്കുപിന്നാലെ പഴയ കോണ്‍ഗ്രസുകാരനും കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഇടതു സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. 

ചെറിയാന്‍ ഫിലിപ്പിന്റെ വരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുമെന്നും എല്ലാ കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയ്‌തെന്നും എ കെ ആന്റണി പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിന് സിപിഎമ്മില്‍ ഏറ്റവും ഉന്നതരായ നേതാക്കള്‍ക്കൊപ്പം വളരെ സ്വാതന്ത്ര്യത്തോടെ പെരുമാറാനുളള അടുപ്പമുണ്ടായിരുന്നു. എകെജി സെന്ററിന്റെ അകത്തളങ്ങളില്‍ പ്രവര്‍ത്തിക്കാനുളള അവസരമുണ്ടായിട്ടും അദ്ദേഹം ഒരിക്കലും മാര്‍ക്ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് എടുത്തിരുന്നില്ല. ചെറിയാന്‍ കഴിഞ്ഞ ഇരുപതുവര്‍ഷമായി ഇടതുപക്ഷത്തോടൊപ്പം പ്രവര്‍ത്തിക്കുന്നു എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് മാത്രമേ ജീവിതത്തില്‍ എടുത്തിട്ടുളളു- എ കെ ആന്റണി പറഞ്ഞു. ചെറിയാന്റെ സുഹൃത്തുക്കളും അഭ്യുദയാ കാംക്ഷികളുമെല്ലാം കോണ്‍ഗ്രസുകാരാണ്. അദ്ദേഹം തിരിച്ചുവരുന്നത് സ്വന്തം കുടുംബത്തിലേക്കാണ്. സിപിഎം കുടുംബമായി തോന്നിയിരുന്നെങ്കില്‍ അന്നേ ചെറിയാന്‍ ഫിലിപ്പ് ആ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമായിരുന്നുവെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.


മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More