നിയമസഭയും, പാർലമെന്റും മാത്രം സ്വപ്നം കാണുന്നവർക്ക് ചെറിയാൻ ഫിലിപ്പ് ഒരു പാഠമാണ്- രാഹുല്‍ മാങ്കൂട്ടത്തില്‍

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് തിരികെ എത്തിയതിൽ പ്രതികരണവുമായി യൂത്ത്  കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. നിയമസഭയും, പാർലമെന്റും മാത്രം സ്വപ്നം കാണുന്നവർക്ക് ചെറിയാൻ ഫിലിപ്പ് ഒരു പാഠമാണെന്ന് രാഹുല്‍ പറയുന്നു. സിപിഎം രാജ്യസഭാ സീറ്റ് നല്‍കാമെന്നു പറഞ്ഞു മോഹിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും പങ്ക് കച്ചവടം വശമില്ലാത്തതുകൊണ്ടു മാത്രം ചെറിയാന് സീറ്റില്ലാതെ പോയി. അതുകൊണ്ടുതന്നെ അക്കരപ്പച്ച തേടി നടക്കുന്നവർ ഇനി ഇടത്തോട്ടും വലത്തോട്ടും നീങ്ങില്ലെന്നും രാഹുല്‍ പറയുന്നു.

രാഹുലിന്റെ ഫേസ്ബുക്ക് കുറിപ്പ്

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയിരിക്കുന്നു, അദ്ദേഹം പോയതും വന്നതിനുമിടയിലെ 20 ആണ്ടുകൾക്കിടയിൽ ഈ പുഴയിലൂടെ അനേകം ജലമൊഴുകി, ഇനിയും ഒഴുകും ഒരു തടസ്സവുമില്ലാതെ...

അധികാര അരമനകളെക്കാൾ പ്രത്യയശാസ്ത്രമായിരുന്നു ചെറിയാൻ എന്നും തന്റെ ശിഷ്യർക്കും സമകാലികർക്കും ക്യാമ്പുകളിലും കൂടിക്കാഴ്ചയിലും പറഞ്ഞു കൊടുത്തിരുന്നത്. 

പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥിക്കാനായിരുന്നില്ല ചെറിയാൻ ഫിലിപ്പ് 20 ആണ്ട് മുമ്പ് എത്തിയത്, അധികാര വിതരണത്തിൽ അരക്കഴഞ്ചും തനിക്ക് ലഭിച്ചില്ലെന്ന പരിദേവനമാണ്. 

എന്നിട്ട് 2021 ൽ തന്റെ ആഗ്രഹപൂർത്തീകരണത്താലാണോ വരുന്നത്, അതുമല്ല...

രാജ്യസഭയിലെ പച്ച പരവതാനിയിൽ നടന്ന് പാർലമെൻറിന്റെ ശീതളിമയിൽ തനിക്ക് തുറന്ന് പറയാൻ സി പി എം അവസരം നൽകാമെന്ന് പറഞ്ഞ് അദ്ദേഹത്തിന് മോഹം നൽകി പക്ഷേ പങ്ക് കച്ചവടം വശമില്ലാത്ത ചെറിയാന് ഒടുവിൽ സീറ്റില്ലാതെ പോയി. 

നിയമസഭയും, പാർലമെന്റും മാത്രം സ്വപ്നം കാണുന്നവർക്ക് ചെറിയാൻ ഫിലിപ്പ് ഒരു പാഠമാണ്. ഇന്ദിരാഭവനിലെ സർവ്വ സൈന്യാധിപനെന്ന് സ്വയം വിശേഷിപ്പിച്ചവൻ ഉന്തുവണ്ടി യൂണിയൻ ഭരിക്കുന്ന കാലുമാറ്റക്കാലത്ത് ചെറിയാൻ ഒരു സൂചകമാണ്.

അക്കരപ്പച്ച തേടി നടക്കുന്നവർ ഇനി ഇടത്തോട്ടും വലത്തോട്ടും നീങ്ങില്ല... 

അൽപം ഇടത് ചാഞ്ഞ്, നടുക്ക് നിൽക്കുന്ന നെഹ്റുവിയൻ കോൺഗ്രസിൽ...

''കാൽ നൂറ്റാണ്ട്" കാരന് മാതൃ പ്രസ്ഥാനത്തിലേക്ക് സ്വാഗതം... വിമർശിക്കുമ്പോഴും, എതിർ പാളയത്തിൽ നില്ക്കുമ്പോഴും അയാൾ KSUക്കാരനായിരുന്നു. മനസിൽ KSU വികാരമുണ്ടായപ്പോൾ, ആ ഇന്ദ്രനീല കൊടി പിടിച്ചുതുടങ്ങിയപ്പോൾ ആദ്യം തിരഞ്ഞു പോയത് കാൽ നൂറ്റാണ്ട് വായിക്കാനാണ്.

ഇനിയും എഴുതുക, പറയുക, പോരാടുക..

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More