ക്ഷേത്രത്തില്‍ കയറിയതിന് ആറംഗ കുടുംബത്തെ തല്ലിച്ചതച്ചു; 5 പേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ക്ഷേത്രത്തില്‍ കയറിയതിന് ദലിത് കുടുംബത്തിനുനേരേ അക്രമം. കച്ച് ജില്ലയിലെ ഗാന്ധിധാം പട്ടണത്തിലാണ് സംഭവം. ആറംഗ കുടുംബത്തെ ഇരുപതോളം ആളുകള്‍ ചേര്‍ന്ന് തല്ലിച്ചതയ്ക്കുകയായിരുന്നു. ഗോവിന്ദ് വഗേല എന്നയാളെയും കുടുംബത്തെയുമാണ് ഇരുപതംഗ സംഘം ആക്രമിച്ചത്. സംഭവത്തില്‍ കാനാ അഹിര്‍, രാജേഷ് മഹാരാജ്, കേസ്രാ രബായി, പബ റബാരി തുടങ്ങി ഇരുപതുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇവരില്‍ അഞ്ചുപേരേ പിടികൂടിയിട്ടുണ്ടെന്നും ബാക്കിയുളളവരെ കണ്ടെത്താനായി പൊലീസുകാരെ എട്ടു സംഘങ്ങളായി തിരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബചൗ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കിഷോര്‍ സിംഗ് സാല പറഞ്ഞു. ആള്‍ക്കൂട്ടക്കൊല, കൊളള, കവര്‍ച്ച, പട്ടികജാതി- പട്ടിഗവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒക്ടോബര്‍ 20-ന് ഗോവിന്ദ് വഗേലയും കുടുംബവും ഗ്രാമത്തിലെ രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയതായിരുന്നു പ്രതികളെ പ്രകോപിപ്പിച്ചത്. ഗോവിന്ദും കുടുംബവും ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 26-ന് ഗോവിന്ദിന്റെ കടയിലെത്തി ആക്രമിക്കുകയും കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ഗോവിന്ദിന്‍റെ കൃഷിസ്ഥലത്തേക്ക് കന്നുകാലികളെ ഇറക്കിവിടുകയും മൊബൈല്‍ ഫോണടക്കം മോഷ്ടിക്കുകയും ചെയ്ത അക്രമികള്‍ ഗോവിന്ദിന്റെ വീട്ടില്‍ കയറി മാതാപിതാക്ക ആക്രമിക്കുകയും ചെയ്തു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 5 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 23 hours ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 23 hours ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഗെഹ്ലോട്ടിനെയും പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു; ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

More
More
National Desk 1 day ago
National

ന്യായമായ ശമ്പളം കിട്ടുമ്പോള്‍ എന്തിനാണ് നക്കാപ്പിച്ചാ? ; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

More
More