ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

തിരുവനന്തപുരം: കൊവി‍ഡ് പ്രതിസന്ധി തീർത്ത ഒന്നരവർഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. പ്രവേശനോത്സവത്തോടെയാകും തുടക്കം. സംസ്ഥാന തല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺ ഹിൽ യുപി സ്കൂളിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ 8.30നു നടക്കും. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പ്രവേശനോത്സവത്തോടെയുള്ള സ്കൂൾ തുറക്കൽ. കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്കൂൾ തുറക്കുന്നതെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്. കുട്ടികൾ സ്കൂളിലെത്തുമ്പോൾ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്.

1 മുതൽ 7 വരെ ക്ലാസുകാരും 10,12 ക്ലാസുകാരുമാണ് നാളെ സ്കൂളിൽ തിരിച്ചെത്തുന്നത്. 8,9,11 ക്ലാസുകൾ 15-നാകും തുടങ്ങുക. 2 ഘട്ടങ്ങളിലുമായി 42,65,273 വിദ്യാർഥികളാണ് സ്കൂളുകളിൽ എത്തുകയെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ നവംബർ 12 വരെ പുതിയ സമയക്രമത്തിലായിരിക്കും നടക്കുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൃത്യമായ മുന്നൊരുക്കങ്ങളുമായാണ് സ്കൂൾ തുറക്കുന്നതെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്. 2400 തെർമൽ സ്കാനറുകൾ സ്കൂളുകളിലേക്ക് വിതരണം ചെയ്തു. സോപ്പ്, ഹാൻഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിനായി 2.85 കോടി രൂപയും നവംബർ, ഡിസംബർ മാസങ്ങളിലെ 49 പ്രവൃത്തിദിനങ്ങളിലെ സ്കൂൾ ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിനായി 105.5 കോടി രൂപയും നൽകിയിട്ടുണ്ട്.

ആദ്യ രണ്ടാഴ്ച ഹാജർ രേഖപ്പെടുത്തില്ല. ആത്മവിശ്വാസം കൂട്ടുന്നതിനായുള്ള പഠനം മാത്രമാകും ആദ്യ ആഴ്ചകളിൽ. ഇനിയും വാക്സിനെടുക്കാത്ത 2282 അധ്യാപകരോട് തത്കാലത്തേക്ക് സ്കൂളിലേക്ക് വരരുത് എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

National Desk 9 months ago
Education

1,000 ജീവനക്കാരെ കൂടി പിരിച്ചുവിടാനൊരുങ്ങി ബൈജൂസ്

More
More
Web Desk 9 months ago
Education

രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയാണ്

More
More
Web Desk 9 months ago
Education

കഴിഞ്ഞ 10 വർഷത്തിനിടെ കൊമേഴ്‌സ് പഠിച്ചത് വെറും 14% വിദ്യാർത്ഥികൾ - പഠനം

More
More
National Desk 2 years ago
Education

ജെഎന്‍യുവിലെ ആദ്യ വനിതാ വിസിയായി നിയമിക്കപ്പെട്ടത് ഗോഡ്‌സെ ആരാധിക

More
More
Web Desk 2 years ago
Education

മുഗൾ രാജാക്കന്മാരുടെ ചരിത്രം ഒഴിവാക്കണമെന്ന കേന്ദ്രനിർദേശം കേരളം തള്ളും

More
More
Web Desk 2 years ago
Education

പ്ലസ്‌ വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ്‌ 17-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

More
More