ആണിന്റെ സഹായമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി കോണ്ടോറുകൾ, അമ്പരന്ന് ഗവേഷകര്‍

ഭൂമിയിലെ വളരെ പഴക്കമുളള പക്ഷിയിനങ്ങളിലൊന്നാണ് കാലിഫോർണിയൻ കോണ്ടോർ. പത്തുലക്ഷം വർഷങ്ങളായി ഇവ ഭൂമിയിൽ ജീവിക്കുന്നുണ്ടെന്നാണ് പറയപെടുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ പക്ഷിയാണ് കോണ്ടോർ. ഒരു മണിക്കൂറിൽ 60 കിലോ മീറ്റർ വേഗത്തിൽ വരെ ഇവയ്ക്ക് പറക്കാൻ സാധിയ്ക്കും. വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഈ പക്ഷിയിനം എന്നാൽ ഇപ്പോൾ ആണ്‍ കഴുകന്‍റെ സഹായമില്ലാതെ കുഞ്ഞുങ്ങൾക്ക് ജന്മം നല്കിയ വാര്‍ത്തയാണ് ശാസ്ത്ര ലോകത്തെ അമ്പരപ്പിക്കുന്നത്.

യുഎസിലെ വന്യജീവി ഗവേഷകരാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തലിനു പിന്നില്‍. രണ്ട് പെൺ കാലിഫോർണിയൻ കോണ്ടോറുകൾ പുരുഷ ജനിതക ഡിഎൻഎ ഇല്ലാതെ മുട്ടയിട്ടതായി അവര്‍ കണ്ടെത്തി. അതായത് കന്യകയായിരിക്കുമ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ (വിര്‍ജിന്‍ ബര്‍ത്ത്) ഇവയ്ക്കാവും. പാർഥെനോജെനിസിസ് (parthenogenesis) അല്ലെങ്കിൽ അസെക്ഷ്വൽ റീപ്രൊഡക്ഷൻ (asexual reproduction) എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. നേരത്തെ പല്ലികള്‍, പാമ്പുകള്‍, സ്രാവുകള്‍ പോലുള്ള ജീവികളില്‍ ഇത്തരം വിര്‍ജിന്‍ ബര്‍ത്ത് സംഭവിക്കാറുണ്ടെന്ന് കണ്ടെത്തിയിരുന്നു.

കോണ്ടോറുകളിലെ ആൺ കഴുകനും പെൺകഴുകനും കണ്ടാൽ ഒരുപോലെയാണ്. തൂവലുകൾക്ക് കറുത്ത നിറമാണ്. ചിറകുകൾക്ക് അടിയിൽ വെളുത്ത വരകൾ കാണാം. തലയുടെ തൊലിയുടെ നിറം ഓറഞ്ചാണ്. കഴുത്തിന്റെ അടിഭാഗത്ത് ചുവന്ന പാളി പോലെ ഒരു ഭാഗം കാണാം. ചുണ്ടിന് വെള്ളനിറവും കണ്ണുകൾക്ക് ചുവപ്പുനിറവുമാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1980 കളുടെ തുടക്കത്തില്‍ അമേരിക്കയില്‍ വെറും 22 കോണ്ടോര്‍ കഴുകന്‍മാരാണ് ഉണ്ടായിരുന്നത്. ഈ ദുരവസ്ഥ തിരിച്ചറിഞ്ഞ ഒരു സംഘം പരിസ്ഥിതി പ്രവര്‍ത്തകര്‍ ആദ്യം ഇവയുടെ സംരക്ഷണത്തിന് മുന്‍കൈയെടുത്തു. തുടര്‍ന്ന് കൂടുതല്‍ പരിസ്ഥിതി സംഘടനകളും മുന്നോട്ടു വന്നു. ശേഷിക്കുന്ന കഴുകന്‍മാരെ പിടികൂടി കൃത്രിമ സാഹചര്യം ഒരുക്കി സംരക്ഷിക്കുകയാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് ഇവയുടെ പ്രത്യുൽപാദനം ഉറപ്പാക്കുകയും പുതിയ തലമുറയെ സുരക്ഷിതമായ പ്രദേശങ്ങളില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുകയും ചെയ്തു. ഇന്ന് യുഎസ്സിലെ തെക്കുപടിഞ്ഞാറൻ, മെക്സിക്കോ ഭാഗങ്ങളിലായി ഏകദേശം 500 കാലിഫോർണിയൻ കോണ്ടോറുകൾ ഉണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Environment

സംസ്ഥാനത്ത് സൂര്യാഘാതത്തിന് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

More
More
Web Desk 3 months ago
Environment

ഈ വര്‍ഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ നമ്മുടെ അയ്മനവും

More
More
Web Desk 4 months ago
Environment

കണ്ടുപിടിക്കൂ, ഈ ചിത്രത്തില്‍ ആനകള്‍ 7; കാഴ്ചയില്‍ 4

More
More
Web Desk 4 months ago
Environment

പനാമയില്‍ കണ്ടെത്തിയ മഴത്തവള ഗ്രേറ്റ തുന്‍ബര്‍ഗ് എന്ന് അറിയപ്പെടും

More
More
Web Desk 5 months ago
Environment

പസഫിക് സമുദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ആവാസവ്യവസ്ഥയാക്കി മാറ്റി കടല്‍ജീവികള്‍

More
More
Web Desk 6 months ago
Environment

ചുവന്ന ഞണ്ടുകളിറങ്ങി ലോക്ഡൗണിലായ ക്രിസ്മസ് ദ്വീപ്‌

More
More