മതത്തിന്റെ പേരില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് സഹതാപം മാത്രം- ഷമിയെ പിന്തുണച്ച് വിരാട് കോഹ്ലി

ഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. മതത്തിന്റെ പേരില്‍ ഒരു മനുഷ്യനെ ആക്രമിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു മനുഷ്യന് ചെയ്യാനാവുന്ന ഏറ്റവും ഹീനമായ പ്രവര്‍ത്തിയാണെന്ന് വിരാട് പറഞ്ഞു. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായം പറയാനുളള സ്വാതന്ത്ര്യമുണ്ട് എന്നാല്‍ മതത്തിന്റെ പേരില്‍ വിവേചനം കാണിക്കരുതെന്ന് വിരാട് കോഹ്ലി പറഞ്ഞു. ന്യൂസിലാന്റിനെതിരായ മത്സരത്തിനുമുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മുഹമ്മദ് ഷമി ഇന്ത്യയെ ഒരുപാട് മത്സരങ്ങളില്‍ വിജയിപ്പിച്ചിട്ടുണ്ടെന്ന വസ്തുത മറന്ന് ജനം അവരുടെ ഇഛാഭംഗം പ്രകടിപ്പിക്കുകയാണ്. ഞാന്‍ അദ്ദേഹത്തോടൊപ്പമാണ്. ഇന്ത്യന്‍ ടീം ഷമിയോടൊപ്പമുണ്ട്. ഞങ്ങളുടെ സാഹോദര്യം തകര്‍ക്കാനാവില്ല, ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയില്‍ ഉറപ്പുനല്‍കുകയാണ്. നട്ടെല്ലില്ലാത്ത ഒരു കൂട്ടം ആളുകളെപ്പോലെ സമൂഹമാധ്യമങ്ങളിലല്ല മൈതാനത്തിലാണ് ഞങ്ങള്‍ കളിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് നേരില്‍ ഒന്നും സംസാരിക്കാനാവില്ല. മതത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവരോട് സഹതാപം മാത്രം' വിരാട് കോഹ്ലി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സംഘപരിവാറിന്റെ നേതൃത്വത്തില്‍ വലിയ തോതിലുളള വിദ്വേഷ പ്രചാരണങ്ങളും സൈബര്‍ ആക്രമണങ്ങളുമാണ് ഷമിക്കെതിരെ നടക്കുന്നത്. ഷമിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഇര്‍ഫാന്‍ പത്താന്‍, വീരേന്ദര്‍ സേവാഗ് തുടങ്ങി സിനിമാ, ക്രിക്കറ്റ്, രാഷ്ട്രീയ മേഖലകളില്‍നിന്നുളള നിരവധിപേരാണ് രംഗത്തെത്തിയത്. 'നാം ഇന്ത്യയെ പിന്തുണക്കുമ്പോള്‍ ടീമിലെ എല്ലാവരെയുമാണ് പിന്തുണക്കുന്നത്. മുഹമ്മദ് ഷമി ഒരു ലോകോത്തര ബൗളറാണ്. ഏത് കായികതാരത്തിനുമുണ്ടാകുന്ന ഒരു മോശം ദിവസം അദ്ദേഹത്തിനുമുണ്ടായി. ഞാന്‍ ഇന്ത്യന്‍ ടീമിനും ഷമിക്കുമൊപ്പമാണ്' എന്നായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയ്തത്.

Contact the author

National Desk

Recent Posts

Sports Desk 4 weeks ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 2 months ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More
National Desk 4 months ago
Cricket

'അയാള്‍ ഇന്ത്യക്കായി അത്ഭുതങ്ങള്‍ സൃഷ്ടിക്കും'; റുതുരാജ് ഗെയ്ക് വാദിനെ പ്രശംസിച്ച് സെലക്ഷന്‍ കമ്മിറ്റി

More
More
Sports Desk 7 months ago
Cricket

ഇനിമുതല്‍ 'ബാറ്റ്‌സ്മാന്‍' ഇല്ല; ക്രിക്കറ്റില്‍ പുതിയ നിയമപരിഷ്‌കാരവുമായി എംസിസി

More
More
Web Desk 8 months ago
Cricket

വിരാട്ട് കോഹ്ലി ക്യാപ്റ്റനായി തുടരും; മറ്റ് വാര്‍ത്തകള്‍ അസംബന്ധമെന്ന് ബി സി സി ഐ ട്രഷറര്‍

More
More
Web Desk 8 months ago
Cricket

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരക്കിടെ രവി ശാസ്തിക്ക് കൊവിഡ്; ടീമംഗങ്ങള്‍ക്ക് ടെസ്റ്റ്‌

More
More