ഇന്ത്യയുടെ ഉരുക്ക് വനിത; ഇന്ദിരയുടെ ഓര്‍മ്മയില്‍ രാഹുലും പ്രിയങ്കയും

ഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാം രക്തസാക്ഷിത്വ വാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍പ്പിച്ച് പേരമകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ഇന്ദിരാ ഗാന്ധിയുടെ സമാധിസ്ഥലമായ ശക്തി സ്ഥലിലെത്തി രാഹുല്‍ ആദരാഞ്ജലികളര്‍പ്പിച്ചു. 'അവസാന ശ്വാസം വരെ നിര്‍ഭയം രാജ്യത്തെ സേവിച്ച ധീരയായ വനിതയായിരുന്നു എന്റെ മുത്തശ്ശി. അവരുടെ ജീവിതം നമുക്ക് എല്ലാവര്‍ക്കും പ്രചോദനമാണ്. സ്ത്രീ ശക്തിയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊരാളാണ് ഇന്ദിരാ ഗാന്ധി. അവരുടെ രക്തസാക്ഷിത്വ ദിനത്തില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു' എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

ധൈര്യവും നിര്‍ഭയത്വവും ദേശസ്‌നേഹവും ഇന്ദിരാഗാന്ധിയില്‍ നിന്നാണ് പഠിച്ചതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇന്ദിരാ ഗാന്ധി ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നീതിക്കായി പോരാടുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ലഡ്കി ഹും ലഡ് സക്താ ഹും  (i am a girl and i can fight) എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പോസ്റ്റ്. 

1984-ല്‍ ഇതേ ദിവസം സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്. സുവര്‍ണ്ണ ക്ഷേത്രത്തില്‍ തമ്പടിച്ച സിഖ് തീവ്രവാദികള്‍ക്കെതിരായ ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനുപിന്നാലെ ഇന്ദിരയുടെ അംഗരക്ഷകരില്‍ നിന്ന് സിഖുകാരെ ഒഴിവാക്കണമെന്ന് ഇന്റലിജന്‍സ്‌ നിര്‍ദേശമുണ്ടായിരുന്നു എന്നാല്‍ ഇന്ദിര ആ തീരുമാനത്തിന് വഴങ്ങിയില്ല.  ഇന്ദിരയുടെ വിശ്വസ്തരായ ബിയാന്ത് സിംഗ് സത്വന്ദ് സിംഗ്എന്നിവര്‍ ചേര്‍ന്ന് മുപ്പത്തിയൊന്ന് തവണയാണ് ഇന്ദിരയുടെ മേല്‍ നിറയൊഴിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

National Desk

Recent Posts

National Desk 11 hours ago
National

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കില്ല -പ്രശാന്ത് ഭൂഷന്‍

More
More
National Desk 13 hours ago
National

2024- ല്‍ ബിജെപി ഇതര സഖ്യം രാജ്യം ഭരിക്കും - സഞ്ജയ്‌ റാവത്ത്

More
More
National Deskc 13 hours ago
National

ഐപിഎൽ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകൾ നടത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്

More
More
National Desk 15 hours ago
National

അച്ഛൻ വേണ്ടെന്ന് പറഞ്ഞു, പുകയില പരസ്യങ്ങൾ ഒഴിവാക്കി - സച്ചിന്‍ ടെണ്ടുല്‍ക്കര്‍

More
More
National Desk 15 hours ago
National

ഇന്ത്യ ഉല്‍പ്പാദിപ്പിച്ച ഏറ്റവും മാരകമായ വിഷമാണ് സവര്‍ക്കര്‍, ഹിറ്റ്‌ലറെപ്പോലെ വെറുക്കപ്പെടേണ്ടയാള്‍-എഴുത്തുകാരന്‍ ജയമോഹന്‍

More
More
National Desk 16 hours ago
National

ചിലര്‍ അറിവുള്ളവരായി നടിക്കും, അതിലൊരാളാണ് മോദി - രാഹുല്‍ ഗാന്ധി

More
More