കെ റെയില്‍: 4 ചോദ്യങ്ങള്‍ 4 ഉത്തരങ്ങള്‍- ഗോപകുമാര്‍ മുകുന്ദന്‍

കെ റെയിലുമായി ബന്ധപ്പെട്ട ചര്‍ച്ചയും സംവാദങ്ങളും പ്രതിഷേധങ്ങളും ഒപ്പം വിവാദങ്ങളും പതിയെപ്പതിയെ തിടംവെച്ചുവരികയാണ്. പദ്ധതി യാഥാര്‍ത്ഥൃമാകുമ്പോള്‍ കേരളത്തിന് സംഭവിക്കാനിരിക്കുന്ന പാരിസ്ഥിതിക ആഘാതമാണ് എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട വസ്തുത. എന്നാല്‍ മാറിയ കാലത്ത് ഇത്തരം പദ്ധതികളെ എതിര്‍ക്കുന്നവര്‍ കേരളത്തിന്റെ വികസനത്തെയും ജനക്ഷേമത്തെയും തുരങ്കം വെയ്ക്കുന്നവരാണ് എന്ന വാദമാണ് അനുകൂലിക്കുന്നവര്‍ മുന്നോട്ടുവെയ്ക്കുന്നത്. കെ റെയില്‍ പദ്ധതിക്ക് വേഗം കൂട്ടണം എന്ന നിലപാടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ വന്നതോടെ അതുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഗതിവേഗം കൈവന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പദ്ധതിയെ എതിര്‍ത്തും അനുകൂലിച്ചും വിവിധ മാധ്യമങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങളും നിലപാടുകളും ഇക്കാര്യത്തിലുള്ള വ്യക്തതയ്ക്ക് വേണ്ടി Muziriz Post പ്രസിദ്ധീകരിക്കുകയാണ്. 

കെ റെയില്‍: 4 ചോദ്യങ്ങള്‍ 4 ഉത്തരങ്ങള്‍- ഗോപകുമാര്‍ മുകുന്ദന്‍

സിൽവർ ലൈൻ സംബന്ധിച്ച ചർച്ചകൾ മുറുകുന്നുണ്ട്. അപ്പോൾ ചില്ലറ തോന്നലുകൾ പറയേണ്ടതുണ്ട്. 

1. സിൽവർ ലൈൻ സാമ്പത്തികമായി ക്ഷമതയുള്ളതാണോ? 

ലാഭം ഉണ്ടാക്കാൻ വഴിയില്ല എന്ന് തന്നെയാണ് തോന്നൽ. മാത്രമല്ല, വർഷാവർഷം പൊതുപ്പണം നല്കേണ്ടയിയും വരും. അത് മറികടക്കണമെങ്കിൽ  മറ്റ് മാർഗങ്ങൾ നോക്കേണ്ടിവരും. എന്തായാലും ഇന്നത്തെ നിലയിൽ അത് സാമ്പത്തിക ക്ഷമതയുള്ളതാകാൻ വഴിയില്ല. എന്നാൽ ഇത്തരം ഒരു മെഗാ ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതി വിലയിരുത്തേണ്ടത് നാടിന്റെ നാളെ എങ്ങനെ വേണം എന്ന ചർച്ചയിലും നിലപാടിലും നിന്നുവേണം. വലിയ തോതിലുള്ള റെമിറ്റൻസ് ആശ്രയിച്ച് കൈവരിച്ച മിനുക്കങ്ങളിലാണ് നമ്മുടെ ജീവിതം. അത് ഇങ്ങനെ തന്നെ തുടരുമോ എന്നത് സംശയകരമാണ്. നമുക്ക് നമ്മുടെ വഴി വേണം. അത് എന്ത് എന്നത് പ്രധാനമാണ്.  നാട്ടിലെമ്പാടും ജൈവ വെള്ളരിക്ക കൃഷി ചെയ്ത് ജീവിക്കാം എന്നത് ഒരു നിലപാടാണ്. മറ്റൊരു വശത്ത് കൊച്ചി- മംഗലാപുരം, കൊച്ചി- പാലക്കാട് -കോയമ്പത്തൂർ തുടങ്ങിയ വ്യാവസായിക കോറിഡോറുകളെ കുറിച്ചും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, ഇന്നൊവേഷനുകള്‍ എന്നിവയെക്കുറിച്ചുമൊക്കെയാണ് സർക്കാർ പറയുന്നത്. പൊതുവായി അതിനോട് യോജിക്കുന്നുവെങ്കിൽ ഇത്തരം ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതികളെ അതുകൂടി കണ്ട് വിലയിരുത്തേണ്ടി വരും. അപ്പോൾ സാമ്പത്തിക ക്ഷമത എന്നതിനുള്ള മാനം മാറും. കേരളത്തിലെ മൂന്ന്, മൂന്നേകാൽ കോടി ജനങ്ങൾക്കും യാത്ര ചെയ്യാനുള്ള പാത എന്ന തരത്തിൽ വിലയിരുത്തിയാൽ കിട്ടുന്ന ഫലവും കേരള സമ്പദ് ഘടനയ്ക്ക് വേഗതയിൽ യാത്ര ചെയ്യാനുള്ള പാത എന്ന തരത്തിൽ നോക്കിയാൽ  കിട്ടുന്ന ഫലവും ഒന്നാകില്ല. അപ്പോൾ ഇക്കാര്യത്തിൽ ഒറ്റബുദ്ധി പോരാതെ വരും. 

2. സിൽവർ ലൈൻ സാങ്കേതിക വിദ്യ തെരഞ്ഞെടുത്തത്തിൽ കടുത്ത ദുരൂഹതയുണ്ടോ? 

സിൽവർ ലൈൻ സ്റ്റാഡേർഡ് ഗേജിൽ തീരുമാനിച്ചത് ശരിയാണോ എന്ന് തിട്ടം  പറയാൻ എനിക്ക് അറിഞ്ഞു കൂടാ. പക്ഷേ അത് തെരെഞ്ഞെടുത്തത്തിൽ സംസ്ഥാന സര്ക്കാരിന്റെ മേൽ  ദുരൂഹത ആരോപിക്കുന്നതിൽ എന്ത് അടിസ്ഥാനം എന്ന് തിരിഞ്ഞിട്ടില്ല. സ്റ്റാഡേർഡ് ഗേജിലുള്ള ഗ്രീൻ ഫീൽഡ് പാതയ്ക്ക് പകരമായി പ്രധാനമായും നിർദ്ദേശിക്കപ്പെടുന്നത് ബ്രോഡ് ഗേജിലൂള്ള അർദ്ധ അതിവേഗ സമാന്തര പാതയാണ്. അപ്പോൾ ടെക്നോളജി ഓപ്ഷൻ സംബന്ധിച്ചാണ് പ്രധാന തർക്കം എന്ന് വരുന്നു. ടെക്നോളജി എന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത് ആരാണ്? റെയിൽവേ എന്നത് ഏഴാം പട്ടികയിൽ ഒന്നാം ലിസ്റ്റിലെ ഇനം 22 ആണ്. അത് പ്രകാരം നിയമം നിർമ്മിച്ച് ഇത് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നല്കിയിട്ടുണ്ടോ എന്ന് എനിക്കു നിശ്ചയമില്ല. ഏതായാലും ഈ സാങ്കേതിക വിദ്യാ തെരെഞ്ഞെടുപ്പ് വിദേശ വായ്പ്പയുമായി ബന്ധപ്പെട്ട കണ്ടീഷനാലിറ്റിയാണ് എന്നതാണല്ലോ ദുരൂഹത ആരോപിക്കുന്നവർ ഉന്നം വയ്ക്കുന്നത്. അതിൽ  ഒരു ദുരൂഹതയുമില്ല എന്നതാണ് വസ്തുത. അത് procurement linked loan ആയിരിക്കും. ഇത് ആരാണ് തീരുമാനിക്കുന്നത്? സംസ്ഥാനത്തിന് എത്ര വരെ പോകാം. procurement linked EAP എന്നത് ഈ മഹാരാജ്യത്ത് ആദ്യത്തെ സംഭവമാണോ? കൊച്ചി മെട്രോ, ഏതാണ്ട് എല്ലാ HE  പദ്ധതികളും. അങ്ങനെ എന്തൊക്കെ. നമുക്ക് ഓർമ്മ വരുമോ എന്ന് എനിക്ക് അറിയില്ല. MOU റൂട്ടിൽ ജലവൈദ്യുത പദ്ധതികൾ ഏറ്റെടുക്കുക എന്ന നയം എവിടെ നിന്നാണ് വന്നത്? അത് അവസാനം കേരളത്തിൽ എവിടെയെത്തി? അത് നിൽക്കട്ടെ. റെയിൽവേ വികസനം കയ്യൊഴിയുന്ന കേന്ദ്ര സമീപനമാണ് കേരളം പോലെ ഒരു സംസ്ഥാനത്തെ ഈ തെരെഞ്ഞെടുപ്പുകളിലേക്ക് എത്തിക്കുന്നത്.  ബ്രോഡ് ഗേജിലൂള്ള അർദ്ധ അതിവേഗ സമാന്തര പാതയാണെങ്കിൽ റെയിൽവേയോ കേന്ദ്ര സർക്കാരോ പണം  മുടക്കുമോ? അതോ അത് സംസ്ഥാനത്തിന്റെ റവന്യൂ മിച്ചത്തിൽ  നിന്നും കണ്ടെത്തുമോ? ഇന്നുള്ള റെയിൽ പാതയ്ക്ക് സമാന്തരമായി പാത പണിതാൽ എത്ര നഗര ഭൂമി ഏറ്റെടുക്കേണ്ടി വരും? അതിന്റെ displacement എത്രയാകും? അതിന്റെ LA  ചെലവ് എത്ര വരും? റെയിൽവേ പാത ഇരട്ടിപ്പിക്കൽ, സിഗ്നൽ നവീകരണം എന്നതൊക്കെ  വേണ്ട എന്ന നിലപാട് ആരെങ്കിലും എടുത്തിട്ടാണൊ ഇങ്ങനെ ഇഴയുന്നത്? 

3. ഈ വായ്പ് കടക്കെണിയിൽ എത്തിക്കുമോ? 

സംസ്ഥാനത്തിന്റെ കടം എടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയാണ് വായ്പ് എന്ന് വന്നാൽ FRBM ചട്ട പ്രകാരമല്ലേ വരൂ? അത് കെണിയാകുക തരമില്ല.  അതല്ല , ഒരു പൊതു മേഖലാ സ്ഥാപനം വഴി എടുക്കുന്ന വായ്പ്പ സംസ്ഥാനത്തിന്റെ കടമാണ് എന്നതാണ് വിവക്ഷ എങ്കിൽ അത് കുറേക്കൂടി ഗൌരവത്തിലുള്ളതാണ്. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പ് സംസ്ഥാനത്തിന്റെ പ്രിൻസിപ്പൾ ലയബിലിറ്റി അല്ല. മറിച്ച് കണ്ടിജന്റ്  ലയബിലിറ്റി ആണ്. അതും സംസ്ഥാനത്തിന്റെ ലയബിലിറ്റി ആണ് എന്ന് വന്നാൽ സംസ്ഥാനങ്ങളുടെ ഫിസ്കൽ ഫ്ലക്സിബിലിറ്റി വീണ്ടും ചുരുങ്ങും. FRBM നിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന ധനകാര്യ യാഥാസ്ഥിതികത്വം സംബന്ധിച്ച വിമർശനങ്ങൾ പരിചയമുള്ളവർ ഇത് പരിശോധിക്കണം. ഇങ്ങനെ വന്നാൽ നമ്മുടെ KSEB, KSIDC, KFC, KSBCC, തുടങ്ങി ഒന്നിനും വായ്പ്പ എടുത്ത് ഒന്നും ചെയ്യാനാവില്ല. KIIFB യിലെ CAG ഓഡിറ്റിൽ ഉയർന്നുവന്ന പ്രധാന പ്രശ്നം ഇതായിരുന്നു. KIIFB യുടെ വായ്പ് സംസ്ഥാനത്തിന്റെ principal liability ആണ് contingent liability അല്ല എന്നതായിരുന്നു പ്രധാന വാദം. അതോടെ GSDP യുടെ 3 ശതമാനത്തിനകത്ത് നിർത്തി മാത്രമേ എല്ലാം കൂടി വായ്പ്പ പറ്റൂ എന്ന നിലയാണ് അവർ മുന്നോട്ട് വച്ചത്. ഈ തർക്കത്തിലാണ് സംസ്ഥാന നിയമസഭ നിരാകരണ പ്രമേയം കൊണ്ടുവന്ന് ഈ നിഗമനം തള്ളിയത്. ഈ കേന്ദ്ര സർക്കാർ താപ്പ് എല്ലാവർക്കും ബാധകമാക്കുന്നില്ല. അത്  തെരഞ്ഞുപിടിച്ചുള്ള കൈകാര്യം ചെയ്യലാണ് എന്ന് മനസിലാക്കണ്ടേ? അപ്പോൾ വിമർശനങ്ങളിൽ പ്രാധാന്യം കൈവരേണ്ടത് കേന്ദ്ര സർക്കാരിന്റെയും റെയിൽവേയുടെയും നയങ്ങളല്ലേ? അല്ലെങ്കിൽ അത് ഉൾക്കൊള്ളുകയെങ്കിലും വേണം. അതില്ലാതെ വരുമ്പോഴാണ്  സുരേന്ദ്രന് കയ്യടിക്കാൻ അവസരം ഒരുങ്ങുന്നത്. 

4. ഇത് വൻ  പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമോ?

റെയിൽ വേ ആണ് പാരിസ്ഥിതിക ആഘാതം കുറഞ്ഞ mass  transport system എന്നതിൽ ആരും തർക്കിക്കുന്നില്ല. എന്നാൽ ഇത് നമ്മുടെ ഗതാഗത വ്യഥകൾക്ക് പരിഹാരമല്ല എന്നതാണ് വിമർശനം. അത് ഈ പദ്ധതിയെ എങ്ങനെ കാണുന്നു എന്നതുമായി ബന്ധപ്പെട്ട് കിടക്കുന്ന സംഗതിയാണ് എന്ന് നേരത്തെ പറഞ്ഞല്ലോ? ഇപ്പോൾ പറയുന്ന പാരിസ്ഥിതിക ആഘാതം എന്താണ്?  ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഈ തെക്ക് വടക്ക് പാത കിഴക്ക് പടിഞ്ഞാറുള്ള നീരൊഴുക്കിനെ തടയും എന്നതാണ്? ഇത് unavoidable evil ആണോ? Surface run off നെ കുറിച്ചാണല്ലോ പറയുന്നത്? അത് ഉറപ്പാക്കാൻ drainage ഉറപ്പാക്കിയാൽ  പോരേ? അത് സാധ്യമല്ല എന്നുണ്ടോ? എനിക്കറിയില്ല.  അതോ ഈ   വെള്ളമൊക്കെ  കേരളത്തിന്റെ ആകെ വീതിയിൽ പരന്ന് ഒഴുകുകയാണോ? പിന്നെ  സിൽവർ ലൈൻ നിർമ്മാണത്തിന് വേണ്ട പ്രകൃതി വിഭവം ആണ്. പശ്ചിമ ഘട്ടത്തിൽ indiscriminate mining നടക്കുന്നുണ്ട്. അത് കർശനമായി regulate ചെയ്യണം, ആർക്ക് തർക്കം. പക്ഷേ പ്രകൃതി വിഭവ വിനിയോഗം എന്നത് വേണം/വേണ്ട എന്ന തരത്തിൽ ചർച്ച ചെയ്യുന്നത് പോലെ തന്നെയാണ് പാറമട വേണോ വേണ്ടേ എന്ന ചർച്ചയും. പൊതു ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതിയിൽ പ്രകൃതി വിഭവ വിനിയോഗം  എന്നത് ഇത്ര ലാഘവത്തോടെ ചർച്ച  ചെയ്യാവുന്ന സംഗതിയാണോ?  നിർമ്മാണം എന്നത് ഇപ്പോൾ കേരള സമ്പദ്ഘടനയിൽ എന്താണ് എന്നത് ഞങ്ങളുടെ പ്രശ്നം അല്ല എന്ന് പലരെയും പോലെ പറയുന്നതാണോ ശരി? പാറമട മൂലമാണ് ഈ  മലയിടിച്ചിൽ എന്നതെല്ലാം ഒന്നുക്ക് ഒന്ന് ബന്ധമുള്ള എർപ്പാടാണോ? 1924 ൽ പെയ്ത മഴയാണ് 2018 ൽ പെയ്തത്.  അന്ന് കരിന്തിരിമല അപ്പാടെ ഒലിച്ചു പോയി. പാറമടകളും കുന്നിടിക്കലും  ആഘാതം കൂട്ടുന്നുണ്ടാകണം. അപ്പോൾ കർശനമായ റെഗുലേഷൻ ആണ് വഴി . നിരോധനമല്ല.  

 എന്തായാലും ഒരു വശത്ത് RSS ഉം മറ്റേ അറ്റത്ത് ജമാഅത്തെ ഇസ്ലാമിയും നടുക്ക് സതീശനും കുഞ്ഞാലിക്കുട്ടിയും  നീലകണ്‍ഠനും  ആസാദും ചേരുന്ന മഹാമഴവിൽ സഖ്യത്തിന് കുട പിടിക്കുന്ന പരിപാടി ആലോചിച്ചു വേണം എന്നേ പറയാനുള്ളൂ. ചെക്കുട്ടിയുടെ ആത്മാർത്ഥത ആർക്കാണ്  അറിയാത്തത്. ഒരു പാട് സീനിയർ ചെക്കുട്ടിമാരെ കേരളം താങ്ങൂല്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

National Desk 5 days ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More
Web Desk 1 week ago
Social Post

'സംസ്‌കാരഹീനമായ വൃത്തികെട്ട പ്രവൃത്തി' ; ജാസി ഗിഫ്റ്റിനെ അപമാനിച്ചതില്‍ ജി വേണുഗോപാല്‍

More
More
Web Desk 2 weeks ago
Social Post

വടകരയിലെ ആള്‍ക്കൂട്ടം കണ്ട് ആരും തിളയ്ക്കണ്ട, അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണ്- കെ ടി ജലീല്‍

More
More
K T Kunjikkannan 1 month ago
Social Post

ഫാസിസത്തെ നാം പ്രണയം കൊണ്ട് പ്രതിരോധിക്കും- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Web Desk 1 month ago
Social Post

ആ 'മഹാനെ'ത്തേടി ഭാരതരത്‌നം മലപ്പുറത്തെത്തിയാല്‍ അത്ഭുതപ്പെടാനില്ല; സാദിഖലി തങ്ങള്‍ക്കെതിരെ കെ ടി ജലീല്‍

More
More
Niveditha Menon 2 months ago
Social Post

ഒരു സംസ്കാരത്തിന്റെ മരണത്തിന്റെ കഥയാണ് അയോദ്ധ്യ - നിവേദിത മേനോൻ

More
More