'ജയ്‌ ഭീമി'ന്‍റെ ലാഭത്തില്‍ നിന്ന് ഒരു കോടി രൂപ ആദിവാസി കുട്ടികളുടെ പഠനത്തിന് നല്‍കി സൂര്യയും ജ്യോതികയും

സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത 'ജയ് ഭീ'മിന്‍റെ ലാഭത്തില്‍ നിന്ന് ആദിവാസി കുട്ടികളുടെ പഠനത്തിന് ഒരു കോടി രൂപ നല്‍കി സൂര്യയും ജ്യോതികയും. തമിഴ്നാട്ടിലെ ഇരുള ഗോത്രവിഭാഗത്തിലെ കുട്ടികളുടെ പഠനത്തിനായാണ് ഈ തുക ഉപയോഗിക്കുക. ഇരുള ഗോത്രവിഭാഗം പൊലീസില്‍ നിന്നും നേരിട്ട ദുരന്തകഥയാണ്‌ ജയ്‌ ഭീമിലൂടെ അവതരിപ്പിക്കുന്നത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ചന്ദ്രുവിന്‍റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ സാന്നിധ്യത്തില്‍ വെച്ചാണ് റിട്ടയേഡ് ജസ്റ്റിസ് ചന്ദ്രുവിനും പഴനകുടി ഇരുളര്‍ വിദ്യാഭ്യാസ ട്രസ്റ്റ് അംഗങ്ങള്‍ക്കും ചെക്ക് കൈമാറിയത്.

ആമസോണ്‍ പ്രൈമിലൂടെ ചിത്രം ഇന്നാണ് റിലീസ് ചെയ്തത്. മലയാളത്തിന്‍റെ പ്രിയ താരം രജിഷ വിജയനാണ് ചിത്രത്തില്‍ നായിക. കര്‍ണനിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച രാജിഷ വിജയന്‍റെ മൂന്നാമത്തെ ചിത്രമാണ് ജയ്‌ ഭീം. ചിത്രത്തില്‍ സൂര്യ അഭിഭാഷകന്‍റെ വേഷത്തിലാണ് എത്തുന്നത്. പ്രകാശ് രാജിനൊപ്പം മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസും അഭിനയിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സൂര്യയുടെ കരിയറിലെ 39- മത്തെ ചിത്രമാണിത്. 2-ഡി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായാണ് പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ഫിലോമിന്‍ രാജ് . 'കൂട്ടത്തില്‍ ഒരുത്തന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍. അദ്ദേഹവും ഈ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൂര്യയുടെ 2 ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് നിര്‍മ്മിക്കുന്ന നാല് ചിത്രങ്ങളുടെ റിലീസ് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ആയിരിക്കുമെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഓഗസ്റ്റ് ആദ്യം പ്രഖ്യാപിച്ചിരുന്നതാണ്. ഇതില്‍ അരിസില്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'രാമെ ആണ്ടാളും രാവണെ ആണ്ടാളും' ഇതിനകം റിലീസ് ചെയ്തിട്ടുണ്ട്.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More