ഡല്‍ഹി: കോറോണാ ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രോഗശാന്തി ആശംസിച്ചുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ സന്ദേശം പോസ്റ്റു ചെയ്തു. അതിവേഗ രോഗശാന്തി നേര്‍ന്ന മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം വര്ദ്ദിപ്പിക്കാനുതകുന്ന വാക്കുകളാണ് സന്ദേശമായി നല്‍കിയത്.- ''താങ്കള്‍ ഒരു പോരാളിയാണ്. ഈ വെല്ലുവിളിയും താങ്കള്‍ അതിജീവിക്കുക തന്നെ ചെയ്യും. താങ്കളുടെ നല്ല ആരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നു. ഒപ്പം സമ്പല്സമൃദ്ധമായ യു.കെ-ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു.-മോദി ട്വീറ്റ് ചെയ്തു.
ഇന്നലെ (വെള്ളി) യാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് കോറോണാ ബാധ സ്ഥിരീകരിച്ചത്. ഇപ്പൊള്‍ ഐസൊലേഷനിലാണ് അദ്ദേഹം.