'എന്റെ ചോദ്യങ്ങള്‍ക്കുമാത്രം മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ല'; അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കെ കെ രമ

തിരുവനന്തപുരം: നിയമസഭയില്‍ താന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുമാത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം നല്‍കുന്നില്ലെന്ന് കെ കെ രമ എംഎല്‍എ. പിണറായി വിജയനും ആഭ്യന്തര വകുപ്പും തന്നോട് വിവേചനം കാണിക്കുകയാണ്. യുഎപിഎ സംബന്ധിച്ചുളള തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. എന്നാല്‍ സമാന ചോദ്യങ്ങള്‍ ചോദിച്ച സഭയിലെ മറ്റുളളവര്‍ക്ക് മറുപടി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്കാണ് കെ കെ രമ നോട്ടീസ് നല്‍കിയത്.

സര്‍ക്കാരിന്റെ ഭരണത്തിന്റെ കീഴില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ എത്രപേര്‍ക്കെതിരെ യുഎപിഎ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്, യുഎപിഎ കേസില്‍ വിചാരണത്തടവുകാരായി കഴിയുന്നവരുടെ എണ്ണം, അവരുടെ ജയില്‍ വാസത്തിന്റെ കാലാവധി, യുഎപിഎ കേസില്‍ ശിക്ഷ വിധിച്ചതും പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ എന്നിവയാണ് നിയമസഭയില്‍ രമ ചോദിച്ച ചോദ്യങ്ങള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദേശസുരക്ഷയുമായി ബന്ധപ്പെട്ടതും നിലവില്‍ കോടയിലിലുളളതുമായ കേസുകളില്‍ പ്രതികളുടെ വിവരങ്ങള്‍ നല്‍കാനാവില്ല എന്നുമാത്രമായിരുന്നു മുഖ്യമന്ത്രി നല്‍കിയ ഉത്തരം. രമ ചോദിച്ച അതേ ചോദ്യത്തിന് മറ്റ് എംഎല്‍എമാര്‍ക്ക് ജില്ല തിരിച്ചുളള കണക്ക് മുഖ്യമന്ത്രി പറഞ്ഞുകൊടുത്തതായും കെ കെ രമ ആരോപിച്ചു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 5 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More
Web Desk 6 hours ago
Keralam

സ്വപ്‌നാ സുരേഷ് ബാധ്യതയായി; പിരിച്ചുവിട്ട് എച്ച് ആര്‍ ഡി എസ്

More
More
Web Desk 6 hours ago
Keralam

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല ഏറുപടക്കം

More
More
Web Desk 1 day ago
Keralam

കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

More
More
Web Desk 1 day ago
Keralam

ഭരണഘടനാ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

More
More