തനിക്കെതിരായ ലൈംഗിക അതിക്രമത്തില്‍ നടപടിയെടുത്തില്ലെന്ന് ദീപ പി മോഹനന്‍, ആരോപണം തളളി വി സി

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ വച്ച് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നെന്ന് ദളിത് ഗവേഷക ദീപ പി മോഹനന്‍. യൂണിവേഴ്‌സിറ്റിയിലെ ഒരു ഗവേഷക വിദ്യാര്‍ത്ഥി തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും അന്ന് വകുപ്പ് ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി സി ഡോ. സാബു തോമസിനെ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും ആരോപണവിധേയനായ ആളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സാബു തോമസ് സ്വീകരിച്ചതെന്ന് ദീപ പറഞ്ഞു.

'2014-ല്‍ ഞാന്‍ പിഎച്ച്ഡിക്ക് ചേര്‍ന്ന സമയത്ത് വര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമായിരുന്നു. ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലിരുന്ന് ആ വര്‍ക്ക് ചെയ്യുന്നതിനിടെയാണ് ഗവേഷക വിദ്യാര്‍ത്ഥിയായ ശ്രീനിവാസ് റാവു എന്നെ കടന്നുപിടിക്കാന്‍ ശ്രമം നടത്തിയത്. ഇയാളുടെ ഭാഗത്തുനിന്ന് നിരവധി പെണ്‍കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന്  വി സിയോടും നാനോ സെന്റര്‍ മേധാവി നന്ദകുമാര്‍ കളരിക്കലിനോടും പറഞ്ഞിരുന്നു എന്നാല്‍ അവരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടായില്ല'- ദീപ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ദീപയുടെ ആരോപണങ്ങള്‍ തളളി സര്‍വ്വകലാശാല വി സി സാബു തോമസ് രംഗത്തെത്തി. സര്‍വ്വകലാശാലയില്‍ നിന്നും ലൈംഗിക അതിക്രമം നേരിട്ടെന്ന ദീപയുടെ പ്രസ്താവന കളവാണ്. കഴിഞ്ഞ ഒന്‍പതുവര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍പോലും ദീപ അത്തരമൊരു പരാതി ഉന്നയിച്ചിട്ടില്ല. ദീപ സര്‍വ്വകലാശാലയിലേക്ക് തിരിച്ചെത്തി ഗവേഷണം തുടരണം. താന്‍ അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ തയാറാണ്. എന്തു പരാതി ലഭിച്ചാലും അന്വേഷിച്ച് നിയമനടപടികളെടുക്കാനും തയാറാണെന്നും സാബു തോമസ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

വൈകി വന്ന നീതി; അയോഗ്യത പിന്‍വലിച്ചതിനെക്കുറിച്ച് മുഹമ്മദ് ഫൈസല്‍

More
More
Web Desk 16 hours ago
Keralam

ഒന്നാംക്ലാസ് പ്രവേശന പ്രായം 5 വയസ്സുതന്നെയെന്ന് മന്ത്രി ശിവൻകുട്ടി

More
More
Web Desk 19 hours ago
Keralam

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സുപ്രീം കോടതിയില്‍

More
More
Web Desk 20 hours ago
Keralam

കെ കെ രമയുടെ വലതുകൈ ലിഗമെന്റിന് ക്ഷതം; 8 ആഴ്ച്ച വിശ്രമം വേണമെന്ന് നിർദേശം

More
More
Web Desk 20 hours ago
Keralam

സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന അധമ കാഴ്ചപ്പാടാണ് സുരേന്ദ്രന്‍റേത്- മന്ത്രി വീണ ജോര്‍ജ്ജ്

More
More
Web Desk 21 hours ago
Keralam

സിപിഎമ്മിലെ സ്ത്രീകള്‍ പൂതനകളെപ്പോലെയെന്ന പരാമര്‍ശം; കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു

More
More