തിയേറ്ററില്‍ പോകാന്‍ ഇനി ഒരു ഡോസ് വാക്സിന്‍ മതി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും തിയേറ്ററില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് മാത്രമേ ആളുകള്‍ക്ക് തിയേറ്ററില്‍ പ്രവേശന അനുമതിയുണ്ടായിരിക്കുകയുള്ളൂ. ഇത് സംബന്ധിച്ച് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കാന്‍ ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. 

ഒക്ടോബർ അവസാനം തീയേറ്ററുകൾ തുറന്നെങ്കിലും ചലച്ചിത്രരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിൻ്റെ സഹായം വേണമെന്ന് വിവിധ ചലച്ചിത്ര സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്സീൻ എടുത്തവർക്കും തീയേറ്ററുകളിൽ പ്രവേശനം നൽകാൻ ഇന്നത്തെ അവലോകനയോഗത്തിൽ തീരുമാനമായത്. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമാണ് ഇതുവരെ തീയേറ്ററുകളിൽ പ്രവേശനം അനുവദിച്ചിരുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാം. ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹത്തിന് 100 പേർക്ക് അനുമതിയുണ്ട്. കല്യാണം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾക്ക് അടച്ചിട്ട മുറികളിൽ നൂറു പേരെയും അല്ലാത്തിടത്ത് 200 പേരെയും പങ്കെടുപ്പിക്കാം. സംസ്ഥാനത്ത് സ്കൂളുകൾ തുറന്നതിന് ശേഷമുള്ള സാഹചര്യവും ഇന്ന് ചേർന്ന അവലോകന യോഗത്തിൽ ചർച്ചയായി. ഇതുവരെ കാര്യങ്ങൾ മികച്ച രീതിയിലാണ് നീങ്ങുന്നതെന്ന് യോഗം വിലയിരുത്തി.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Coronavirus

9-ാം ക്ലാസ് വരെ അടച്ചുപൂട്ടുന്നത് രണ്ടാഴ്ചത്തേക്ക് മാത്രം; ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം

More
More
Web Desk 2 weeks ago
Coronavirus

പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം; രാത്രി പത്ത് മണിക്കുശേഷം പുറത്തിറങ്ങാന്‍ സാക്ഷ്യപത്രം നിര്‍ബന്ധം

More
More
Coronavirus

ഒമൈക്രോൺ പ്രതിസന്ധി മാര്‍ച്ചോടെ അവസാനിക്കും - ബില്‍ ഗേറ്റ്സ്

More
More
Web Desk 4 weeks ago
Coronavirus

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ നൂറുകടന്നു; കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

More
More
Coronavirus

വാക്സിന്‍ എടുക്കാത്തവരെ പിരിച്ചുവിടും; മുന്നറിയിപ്പുമായി ഗൂഗിള്‍

More
More
Coronavirus

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടു ലക്ഷം കവിഞ്ഞു!

More
More