ബംഗളൂരു: നടന് വിജയ് സേതുപതിയെ ആക്രമിക്കാന്‍ ശ്രമിച്ചത് മലയാളിയെന്ന് സ്ഥിരീകരണം. ബംഗളുരുവില്‍ താമസിക്കുന്ന ജോണ്സണ് എന്നയാളാണ് മദ്യലഹരിയിലെത്തി നടനെ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇയാളെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. വിജയ് സേതുപതി സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന വിജയ് സേതുപതിക്കും സംഘത്തിനും നേരേ ഒരാള്‍ ഓടിയടുക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
അന്തരിച്ച കന്നട നടന് പുനീത് രാജ്കുമാറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താനായാണ് വിജയ് സേതുപതി ബംഗളുരുവിലെത്തിയത്. നടന് വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടന്‍ തന്നെ ജോണ്സണ് സെല്‍ഫി എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അടുത്തേക്ക് പോയി. എന്നാല്‍ ഇയാള്‍ മദ്യപിച്ചിരുന്നു എന്ന് തോന്നിയ സഹായി സെല്‍ഫി എടുക്കാനാവില്ലെന്ന് ഇയാളോട് പറയുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ ജോണ്സണ് പുറത്തേക്കുപോയ നടനും സംഘത്തിനും നേരേ ഓടി വരികയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വിജയ് സേതുപതിയുടെ സഹായിയെ ഇയാള്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സംഭവത്തിനുപിന്നാലെ ജോണ്സണ് വിജയ് സേതുപതിയോട് മാപ്പ് പറയുകയും പ്രശ്നം അവിടെ വച്ചുതന്നെ പരിഹരിക്കുകയും ചെയ്തെന്നും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതിനാല്‍ സംഭവത്തില്‍ ജോണ്‍സനെതിരെ കേസെടുത്തിട്ടുണ്ടെന്നും ബംഗളുരു പൊലീസ് പറഞ്ഞു.