തടവുകാരന്റെ പുറത്ത് തീവ്രവാദിയെന്ന് മുദ്രകുത്തി ജയില്‍ സൂപ്രണ്ടിന്റെ പീഡനം

ചണ്ഡീഗഡ്: പഞ്ചാബിലെ ബര്‍ണാല്‍ ജില്ലയില്‍ വിചാരണത്തടവുകാരന് ജയില്‍ സൂപ്രണ്ടിന്റെ പീഡനം. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍ ഡി പി എസ്) പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കവേയാണ് കരംജിത് സിംഗ് എന്ന ഇരുപത്തിയെട്ടുകാരന്‍ ജയില്‍ സൂപ്രണ്ടിനെതിരെ കോടതിയില്‍ പരാതിപ്പെട്ടത്. നിരന്തരം മര്‍ദ്ദിക്കുകയും തന്റെ പുറത്ത് ആദങ്ക് വാദി (തീവ്രവാദി) എന്ന് മുദ്രകുത്തുകയും ചെയ്‌തെന്നാണ് കരംജിത് ആരോപിക്കുന്നത്. തന്റെ സഹതടവുകാരുടെ അവസ്ഥ അതിദയനീയമാണ്. എയ്ഡ്‌സും ഹെപ്പറ്റൈറ്റിസും ബാധിച്ച തടവുപുളളികളെ പ്രത്യേകം സെല്ലുകളിലേക്ക് മാറ്റുന്നില്ല. ജയിലിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍, തന്നെ ക്രൂരമായി മര്‍ദ്ദിക്കുമെന്നും കരംജിത് കോടതിയില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കരംജിത് സ്ഥിരം കുറ്റവാളിയാണെന്നും നിരന്തരം ഇത്തരം വ്യാജകഥകളുണ്ടാക്കാറുണെന്നുമാണ് ജയില്‍ സൂപ്രണ്ട് ബല്‍ബീര്‍ സിംഗ് പറയുന്നത്. ലഹരി മുതല്‍ കൊലപാതകക്കേസില്‍ വരെ പ്രതിയാണ് കരംജിത്. ഇയാള്‍ ജയിലില്‍ നിന്ന് പുറത്തുചാടാന്‍ പോലും ശ്രമിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്നതെന്നും ജയില് സൂപ്രണ്ട് കോടതിയില്‍ പറഞ്ഞു. അതേസമയം, തടവുകാരന്റെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കണമെന്നും പഞ്ചാബ് ഉപ മുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിംഗ് രണ്‍ധാവ ഉത്തരവിട്ടു.

Contact the author

Web Desk

Recent Posts

National Desk 4 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 1 day ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

ബിജെപിയെ ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയും- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 2 days ago
National

അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റ്: എഎപി ഇന്ന് മോദിയുടെ വസതി വളയും

More
More