ശ്വാസം മുട്ടി ഡല്‍ഹി: ദീപാവലിക്കുശേഷം വായുനിലവാര സൂചികയില്‍ ഗുരുതരസ്ഥിതി

ഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്കുപിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം കൂടി. മണിക്കൂറുകള്‍ക്കുളളിലാണ് മലിനീകരണ തോത് ഉയര്‍ന്നത്. വായു ഗുണനിലവാര സൂചികയില്‍( എ ക്യൂ ഐ) 450 രേഖപ്പെടുത്തി. ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു എന്നാല്‍ നിയന്ത്രണങ്ങള്‍ മറികടന്ന് അര്‍ധരാത്രിവരെ ജനങ്ങള്‍ പടക്കം പൊട്ടിച്ചു. ഇതോടെ എ ക്യു ഐ ഇന്‍ഡെക്‌സില്‍ ഡല്‍ഹിയിലെ എല്ലാ വായുമലിനീകരണ നിരീക്ഷണ കേന്ദ്രത്തിലും 450-ന് മുകളിലാണ്.

വായുഗുണനിലവാര സൂചികയില്‍ 400 മുതല്‍ 500 വരെയാണ് രേഖപ്പെടുത്തുന്നതെങ്കില്‍ ജനജീവിതം ദുസ്സഹമാണ് എന്നാണ് അര്‍ത്ഥം. ഇത് മനുഷ്യന്റെ ആരോഗ്യസ്ഥിതിയെ വളരെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും മോശം( severe) അവസ്ഥയാണ് നിലവില്‍ ഡല്‍ഹിയില്‍. 300 മുതല്‍ 400 വരെ എ ക്യു ഐ രേഖപ്പെടുത്തുന്നയിടങ്ങളില്‍ വായു വളരെ മോശം വിഭാഗത്തില്‍ പെടുന്നു. ഇന്നലെ വൈകുന്നേരത്തോടെ തന്നെ ഡല്‍ഹിയില്‍ വായുനിലവാര സൂചിക 382 ല്‍ എത്തിയിരുന്നു. രാത്രി എട്ടുമണിയോടുകൂടി സ്ഥിതി അതീവ ഗുരുതരമാവുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒക്ടോബര്‍ 27 മുതല്‍ പടക്കമല്ല ദീപങ്ങള്‍ തെളിയിക്കൂ എന്ന പേരില്‍ പ്രചാരണ പരിപാടി തുടങ്ങിയിരുന്നു. നിയമവിരുദ്ധമായി പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ എക്‌സ്‌പ്ലോസീവ്‌സ് ആക്ടും ഐപിസി സെക്ഷനുകളും ചേര്‍ത്ത് കേസെടുക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാല്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മറികടന്ന് ജനങ്ങള്‍ പടക്കം പൊട്ടിക്കുകയായിരുന്നു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 2 days ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 2 days ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More