സൈനിക വേഷം ആര്‍ക്കും ധരിക്കാമെന്നാണോ ? മോദിക്കെതിരെ ദിഗ് വിജയ് സിംഗ്‌

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക വേഷം ധരിക്കുന്നതിനെ ചോദ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ്. ഇന്ത്യന്‍ സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കാനായി നരേന്ദ്രമോദി എത്തിയത് പട്ടാള വേഷത്തിലായിരുന്നു. ഇതിനെതിരെയാണ് ദിഗ് വിജയ് സിംഗ് രംഗത്തെത്തിയത്. 'രാജ്യത്തെ ഏത് പൗരന്മാര്‍ക്കും സൈന്യത്തിലില്ലാത്തവര്‍ക്കും സൈനിക വേഷം ധരിക്കാനാവുമോ? സേനാ മേധാവി ബിപിന്‍ റാവത്തോ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗോ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം' എന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ ട്വീറ്റ്.

പതിവുതെറ്റിക്കാതെ പ്രധാനമന്ത്രി ഇപ്രാവശ്യവും ദീപാവലി ആഘോഷിച്ചത് സൈനികരോടൊപ്പമായിരുന്നു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലുളള നൗഷേരയിലെ സൈന്യത്തോടൊപ്പമാണ് മോദി ഇത്തവണ ദീപാവലി ആഘോഷിച്ചത്. 2016 മുതല്‍ അദ്ദേഹം ദീപാവലി സൈനികര്‍ക്കൊപ്പമാണ് ആഘോഷിക്കുന്നത്. 2017 മുതലാണ് സൈനിക വേഷത്തില്‍ ആഘോഷത്തിനെത്തിത്തുടങ്ങിയത്. അധികാരമുദ്രകളില്ലാത്ത സൈനിക വേഷമാണ് അദ്ദേഹം ധരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മോദി സൈനിക വേഷം ധരിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഒരു പട്ടാളക്കാരനോ ചീഫോ സൈനിക ഓഫീസറോ ഒന്നുമല്ലാത്ത ഒരു രാഷ്ട്രീയ നേതാവിന് എങ്ങനെയാണ് സൈനിക വേഷം ധരിക്കാനാവുക എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ചോദ്യം. 

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 8 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More