പുരാതന സ്വര്‍ണ ബൈബിള്‍ കണ്ടെത്തി

ലണ്ടന്‍: മധ്യകാലത്തേതെന്ന് കരുതപ്പെടുന്ന മിനിയേച്ചര്‍ സ്വര്‍ണ്ണ ബൈബിള്‍ കണ്ടെത്തി. ഇംഗ്ലണ്ടിലെ ലാന്‍കാസ്റ്ററിലാണ് ഒന്നര സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ള ബൈബിള്‍ കണ്ടെത്തിയിരിക്കുന്നത്. മെറ്റല്‍ ഡിറ്റക്ടറിസ്റ്റും എന്‍എച്ച്എസ് നേഴ്‌സുമായ ബഫി ബെയ്‌ലി ഭര്‍ത്താവ് ഇയാനോടൊപ്പം കൃഷിയിടം തിരയുന്നതിനിടെയാണ് സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച മിനിയേച്ചര്‍ ബൈബിള്‍ ലഭിച്ചത്. 1.5 സെന്റീമീറ്റര്‍ മാത്രമാണ് ഈ ബൈബിളിന്റെ വലിപ്പം. അഞ്ച് ഗ്രാം ഭാരം വരുന്ന ബൈബിള്‍ 24 കാരറ്റ് സ്വര്‍ണ്ണമുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

'ഞാനും ഭര്‍ത്താവും കൃഷിയിടത്തില്‍ രസകരമായ എന്തെങ്കിലും ലഭിക്കുമോ എന്നറിയാനായി തിരയുകയായിരുന്നു. ഫുട്പാത്തിനടുത്ത് വച്ച് മെറ്റല്‍ ഡിറ്റക്ടറില്‍ ശക്തമായ സിഗ്നല്‍ ലഭിച്ചു. ആ സ്ഥലത്ത് 5 ഇഞ്ച് താഴേക്ക് കുഴിച്ചപ്പോഴാണ് ബൈബിള്‍ കണ്ടത്. ആദ്യം ഇയര്‍ ടാഗോ മോതിരമോ ആവുമെന്നാണ് കരുതിയത്. അതില്‍ പറ്റിയിരുന്ന കളിമണ്ണ് മാറ്റി ഫോട്ടോ എടുത്ത് സൂം ചെയ്ത് നോക്കിയപ്പോഴാണ് സ്വര്‍ണ്ണമാണെന്ന് മനസിലായത്' ബെയ്‌ലി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സ്വര്‍ണ്ണ ബൈബിള്‍ അറുന്നൂറ് വര്‍ഷത്തിലേറേ പഴക്കമുളളതാണെന്നും റിച്ചാര്‍ഡ് മൂന്നാമന്റെ ബന്ധുവിന്റെതാണെന്നും വിശ്വസിക്കപ്പെടുന്നു. റിച്ചാര്‍ഡ് മൂന്നാമന്റെ ബാല്യകാലത്ത് അദ്ദേഹം താമസിച്ചിരുന്ന മിഡില്‍ഹാം കൊട്ടാരത്തിനുസമീപത്തുനിന്നും ഒരു മെറ്റല്‍ ഡിറ്റക്ടറിസ്റ്റ് കണ്ടെത്തിയ സ്വര്‍ണ പെന്‍ഡന്റായ മിഡില്‍ഹാം ജുവലുമായി വിദഗ്ദര്‍ ഈ മിനിയേച്ചര്‍ ബൈബിളിനെ ഉപമിക്കുന്നു. ബെയ്‌ലിക്ക് ലഭിച്ച കുഞ്ഞന്‍ ബൈബിളിന് 1,00,000 പൗണ്ട് അഥവാ ഒന്നരക്കോടിയോ അതില്‍ കൂടുതലോ വില ലഭിക്കുമെന്നാണ് കരുതുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 month ago
Viral Post

'ഇത് ഫെമിനിസമല്ല, ഗതികെട്ട അവസ്ഥ'; സൈബര്‍ ആക്രമണത്തിനെതിരെ നടി മറീന മൈക്കിള്‍

More
More
Viral Post

ജീവിതത്തിലെ 'പ്രതിസന്ധി' പോസ്റ്റ് സീരീസ് പ്രമോഷന്‍; നടി കാജോളിനെതിരെ വിമര്‍ശനം

More
More
Web Desk 8 months ago
Viral Post

കിലോയ്ക്ക് രണ്ടര ലക്ഷം രൂപ വിലയുളള മാമ്പഴം!

More
More
Viral Post

ഞാന്‍ അപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു; കാവി ബിക്കിനി വിവാദത്തെക്കുറിച്ച് ദീപികാ പദുക്കോണ്‍

More
More
Viral Post

സിനിമയില്‍ ഒരു നടന് കിട്ടുന്ന ബഹുമാനമോ മതിപ്പോ നടിക്ക് കിട്ടില്ല- നടി ഗൗരി കിഷന്‍

More
More
Viral Post

ഹിന്ദി വേണ്ട, തമിഴില്‍ സംസാരിക്കൂ; അവാര്‍ഡ് ഷോയില്‍ ഭാര്യയോട് എ ആര്‍ റഹ്‌മാന്‍

More
More