അതിർത്തികൾ അടയ്ക്കരുതെന്നു കേന്ദ്രം; തുറക്കില്ലെന്ന് കര്‍ണാടക

അതിർത്തികൾ അടയ്ക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍, കേരളത്തിലേക്കുള്ള അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന നിലപാട് കര്‍ണാടകം ആവര്‍ത്തിച്ചു. കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാണ് തലശ്ശേരി കൂർഗ് പാത. കണ്ണൂര്‍ മാക്കൂട്ടത്ത് അടക്കം അതിര്‍ത്തി മൺകൂനയിട്ട് അടച്ചിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പു നല്കിയതാണെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

ചരക്ക് വാഹനങ്ങളടക്കം ചെക് പോസ്റ്റുകളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അവശ്യ സാധനങ്ങൾ കേരളത്തിലേക്ക് എത്താത്ത അവസ്ഥയും ഉണ്ട്. രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടുകൂടി കേരളത്തിൽ ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്. പക്ഷെ, അയല്‍ സംസ്ഥാനങ്ങളുടെ ഇത്തരം നടപടികള്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. കര്‍ണാടക പ്രകടിപ്പിക്കുന്നത് പ്രാകൃതമായ രീതിയാണെന്നും കാലഘട്ടത്തിന് അനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാൻ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്നും മന്ത്രി ഇ. പി. ജയരാജൻ ആവശ്യപ്പെട്ടു. 

Contact the author

News Desk

Recent Posts

National Desk 18 hours ago
National

വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം ചേരാനാവില്ല'; കര്‍ണാടകയിലെ മുതിര്‍ന്ന ജെഡിഎസ് നേതാവ് പാര്‍ട്ടി വിട്ടു

More
More
National Desk 19 hours ago
National

ബിജെപിക്കാരനു മുന്നില്‍ നിന്ന് അദാനിയെന്ന് പറഞ്ഞുനോക്കൂ, അവന്‍ ഓടിപ്പോകുന്നത് കാണാം- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച്ച നടത്തി വസുന്ധര രാജെ

More
More
National Desk 1 day ago
National

'വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട'; ബിജെപി എംപി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ സന്ദര്‍ശിച്ച് രാഹുല്‍

More
More
National Desk 2 days ago
National

സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തും- സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ്‌സ് യൂണിയന്‍

More
More
National Desk 3 days ago
National

പുതിയ പാര്‍ലമെന്റിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അവര്‍ ആദിവാസിയും വിധവയും ആയതുകൊണ്ട്- ഉദയനിധി സ്റ്റാലിന്‍

More
More