മുല്ലപ്പെരിയാര്‍; മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് കേരളത്തിന്റെ അനുമതി- നന്ദി പറഞ്ഞ് സ്റ്റാലിന്‍

ചെന്നൈ: മുല്ലപ്പെരിയാറില്‍ ബേബി ഡാമിന് താഴെയുളള മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കി കേരളം. ഡാമിനുതാഴെയുളള പതിനഞ്ച് മരങ്ങള്‍ വെട്ടാനാണ് കേരളം അനുവദിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ചതിന് കേരളത്തിന് നന്ദി പറഞ്ഞുളള കത്തും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ബേബി ഡാമിനു താഴെയുളള പതിനഞ്ച് മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കേരളാ വനംവകുപ്പ് അനുമതി നല്‍കിയതായി ഞങ്ങളുടെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദീര്‍ഘകാലമായി നടപടികളൊന്നുമില്ലാതെ കിടന്ന ഈ ആവശ്യം ബേബി ഡാമും കിഴക്കന്‍ ഡാമും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാണെന്നും കേരളത്തിന്റെ അനുമതി ലഭിച്ചതിനാല്‍ രണ്ടുഡാമുകളും ബലപ്പെടുത്താനുളള നടപടി ആരംഭിക്കുമെന്നും സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി.

'മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി നല്‍കിയതിന് തമിഴ്‌നാട് സര്‍ക്കാരിനും തെക്കന്‍ ജില്ലകളിലെ ജനങ്ങള്‍ക്കും വേണ്ടി കേരളാ സര്‍ക്കാരിനോട് നന്ദി പറയുന്നു.രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന കാര്യമാണ് ഇത്. ഇരു സംസ്ഥാനങ്ങളും പരസ്പരം സഹകരിച്ച് മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. മുല്ലപ്പെരിയാര്‍ ഡാം ശക്തമാക്കാനും കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും എല്ലാ രീതിയിലും തമിഴ്‌നാട് ശ്രമിക്കും. ഈ സാഹചര്യത്തില്‍ വണ്ടിപ്പെരിയാറിനും പെരിയാര്‍ ഡാമിനുമിടയിലുളള റോഡ് നന്നാക്കുന്നതടക്കമുളള ഞങ്ങളുടെ ആവശ്യങ്ങള്‍ കൂടി കേരളം അംഗീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'- സ്റ്റാലിന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മരങ്ങള്‍ മുറിച്ചുനീക്കാന്‍ അനുമതി നല്‍കിയെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞത് സ്റ്റാലിന്റെ കത്ത് കണ്ടപ്പോഴാണെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനോ ജലവിഭവ വകുപ്പ് മന്ത്രിക്കോ വനംവകുപ്പിനോ ഇക്കാര്യം അറിയില്ലായിരുന്നുവെന്നും മരം മുറിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More