കെ എസ് ബ്രിഗേഡിന് ഫാസിസ്റ്റ് സ്വഭാവം; പരസ്യപ്രസ്താവനാ വിലക്ക് ലംഘിച്ചത് സുധാകരന്‍- വി എം സുധീരന്‍

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ആരാധക വ്യന്ദമായ കെ എസ് ബ്രിഗേഡിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കെ എസ് ബ്രിഗേഡിന് ഫാസിസ്റ്റ് സ്വഭാവമാണെന്ന് വി എം സുധീരന്‍ പറഞ്ഞു. കെ പി സി സി പ്രസിഡന്റിനുചേര്‍ന്നതല്ല കെ എസ് ബ്രിഗേഡിന്റെ പ്രവര്‍ത്തന രീതി. അവര്‍ സുധാകരനെ എതിര്‍ക്കുന്നവരെയെല്ലാം തേജോവധം ചെയ്യുകയാണ്. ഈ രീതി അവസാനിപ്പിക്കണം എന്നും സുധീരന്‍ പറഞ്ഞു.

തന്നോട് വൈരാഗ്യബുദ്ധിയോടെയാണ് മുതിര്‍ന്ന നേതാക്കള്‍ പെരുമാറുന്നതെന്ന സുധാകരന്റെ പരാമര്‍ശത്തെയും സുധീരന്‍ വിമര്‍ശിച്ചു. മുഖത്തുനോക്കി സംസാരിക്കുന്നതാണ് തന്റെ രീതിയെന്നും പരസ്യപ്രവസ്താവന പാടില്ലെന്ന് പറഞ്ഞ സുധീരന്‍ തന്നെയാണ് അത് ലംഘിച്ചതെന്നും സുധീരന്‍ പറഞ്ഞു. സുധാകരന്റെ ശൈലി കണ്ണൂരിലെ രാഷ്ട്രീയത്തിനുപോലും ചേരില്ല. മുന്‍ഗാമികളെ വിമര്‍ശിക്കുന്ന സമീപനം സുധാകരന്‍ ഇരിക്കുന്ന കസേരയുടെ അന്തസിന് ചേരുന്നതല്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സുധാകരന്റെ പ്രസ്താവനക്കെതിരെ മുല്ലപ്പളളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു. താന്‍ വൈരാഗ്യബുദ്ധിയോടെ ഇതുവരെ ആരോടും പെരുമാറിയിട്ടില്ലെന്നും വിമര്‍ശനങ്ങളോട് മൗനം പാലിക്കാനാണ് ശ്രമിക്കുന്നതെന്നും മുല്ലപ്പളളി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പിന്നീട് പുനസംഘടന നടത്തുന്നത് രാഷ്ട്രീയമായി അധാര്‍മ്മികമാണ്. സുധാകരന്‍ പ്രസിഡന്റായതിനുശേഷം അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് എവിടെയും സംസാരിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ മുന്നോട്ടുളള പ്രയാണത്തില്‍ ഒരു തടസവും സൃഷ്ടിക്കാന്‍ പാടില്ലെന്ന് നിര്‍ബന്ധ ബുദ്ധിയുളളതുകൊണ്ടാണ് ഞാന്‍  മൗനം പാലിക്കുന്നതെന്നും മുല്ലപ്പളളി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 day ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 2 days ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More