കൊവിഡ്-19 രോ​ഗം മൂലം കേരളത്തിൽ ആദ്യ മരണം

കൊവിഡ്-19 രോ​ഗം മൂലം കേരളത്തിൽ ആദ്യ മരണം. 69 കാരനായ കൊച്ചി മട്ടാഞ്ചേരി ചുള്ളിക്കൽ  സ്വദേശിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു ഇയാൾ. ഫെബ്രുവരി 16-നാണ് ഇയാൾ ദുബായിൽ നിന്നും കേരളത്തിൽ എത്തിയത്.  ഇയാളുടെ ഭാര്യയും വിമാനത്താവളത്തിൽ നിന്ന് ഇയാൾ കയറിയ ഓൺലൈൻ ടാക്സി ഡ്രൈവറും രോ​ഗ ബാധിതരാണ്. താമസിച്ചിരുന്ന ഫ്ലാറ്റിലെ 44 പേർ നിരീക്ഷണത്തിലാണ്. കേരളത്തിലെത്തിയ വിമാനത്തിലെ യാത്രക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മാർച്ച് 22-നാണ് ഇയാളെ ആശുപത്രിയിൽ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ബൈപ്പാസ് സർജറിക്ക് ഇയാൾ നേരത്തെ വിധേയനായിരുന്നു. ന്യൂമോണിയയും ഉയർന്ന രക്തസമ്മർദ്ദവും ഇയാൾക്കുണ്ടായിരുന്നു.

ഭാര്യയുടെ ആരോ​ഗ്യ നില തൃപ്തികരമാണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇവർ. മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സുരക്ഷാ നടപടി ക്രമങ്ങൾ പാലിച്ചായിരിക്കും മൃതദേഹം സംസ്കരിക്കുക. ഇതിനുള്ള മാർ​ഗ നിർദ്ദേശങ്ങൾ ജില്ലാ ഭരണകൂടം ബന്ധുക്കൾക്ക് നൽകി. വളര കുറച്ച് ബന്ധുക്കളെ മാത്രമെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കൂ. ചടങ്ങിൽ പങ്കെടുത്തവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടിവരും.

Contact the author

web desk

Recent Posts

Web Desk 9 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More