കാബൂളില്‍ ഗുരുദ്വാര തകര്‍ത്തതില്‍ ഐ.എസില്‍ ചേര്‍ന്ന മലയാളിയും

തൃക്കരിപ്പൂര്‍: കഴിഞ്ഞ  ദിവസം കാബൂളില്‍ നടന്ന ചാവേര്‍ അക്രമത്തിലാണ് സിഖ് ആരാധനാലയമായ ഗുരുദ്വാര തകര്‍ക്കപ്പെട്ടത്. ഇരുപത്തി രണ്ടു വിശ്വാസികള്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ഐ.എസ് തീവ്രവാദികളാണെന്ന് അവര്‍ സ്വയം സമ്മതിച്ചിരുന്നു. ഗുരുദ്വാര ആക്രമിക്കാന്‍ ചാവേറായവരില്‍ മലയാളിയും തൃക്കരിപ്പൂര്‍ സ്വദേശിയുമായ മൊഹമ്മദ്‌ മുഹ്സിന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഐ.എസ് തീവ്രവാദികള്‍ സൂചന നല്‍കിയിട്ടുണ്ട്. ചാവേറായി കൊല്ലപ്പെട്ടത് ഇരുപത്തി ഒമ്പതുകാരാനായ മൊഹമ്മദ്‌ മുഹ്സിന്‍ ആണെന്നാണ്‌ ലഭിക്കുന്ന വിവരം.

രണ്ടു വര്‍ഷം മുന്‍പാണ് ഇയാള്‍ ദുബായിലേക്ക് പോയത്. അവിടെ നിന്ന് ഐ.എസില്‍ ആകൃഷ്ടനായി അഫ്ഗാനിലേക്ക് കടക്കുകയാണുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത് ശരിയായിരുന്നില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്തകള്‍. ഐ.എസ് കേന്ദ്രത്തില്‍ ഇയാള്‍ അബു ഖാലിദ് അല്‍ ഹിന്ദി എന്നായിരുന്നുവത്രേ അറിയപ്പെട്ടിരുന്നത്. റൈഫിള്‍ പിടിച്ചു നില്‍ക്കുന്ന ഇയാളുടെ ചിത്രമാണ് വാര്‍ത്തക്കൊപ്പം പ്രചരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More