സിനിമാ സെറ്റിലേക്ക് പ്രതിഷേധം വേണ്ട; നടപടിയുണ്ടാകും - വി ഡി സതീശന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്‍റെ സിനിമാ സെറ്റിലേക്കുള്ള പ്രതിഷേധത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന നടപടികള്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നുമുണ്ടായാല്‍ നടപടിയുണ്ടാകുമെന്നും കെ പി സി സി പ്രസിഡന്‍റ് ഇതുസംബന്ധിച്ച് എല്ലാ പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വിഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. സിനിമാ ചിത്രീകരണം തടസപ്പെടുത്തിയുള്ള യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം നിയമസഭയില്‍ മുകേഷ് എം എല്‍ എ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി.

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റോഡ്‌ ഉപരോധത്തിനെതിരെ നടന്‍ ജോജു പ്രതിഷേധിച്ചതാണ് പ്രശ്നത്തിന് കാരണമായത്. എന്നാല്‍ അത് സാധാരണക്കാരന്‍റെ വികാരം മാത്രമായിരുന്നു. നടന്‍ ജോജു അഭിനയിക്കാത്ത സിനിമാ സെറ്റുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തുകയും, ഷൂട്ടിംഗ് തടസപ്പെടുത്തുകയാണെന്നും മുകേഷ് നിയമസഭയില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ പരിപാടിയെ വിമര്‍ശിച്ചു. നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ആവിഷ്‌കാര സ്വാതന്ത്രത്തിനു മുകളിലുള്ള കടന്നു കയറ്റം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങളോട് വിയോജിപ്പ്‌ കാണിച്ചാല്‍ ആരെയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ശരിയല്ല. തൊഴില്‍ ചെയ്യാന്‍ സമ്മതിക്കില്ല എന്ന രീതിയിലുള്ള പ്രവര്‍ത്തനം ജനാതിപത്യത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരായ ദേശീയ പാത സ്തംഭിപ്പിച്ചുളള കോണ്‍ഗ്രസിന്‍റെ സമരത്തിനെതിരെ കഴിഞ്ഞ ദിവസം നടന്‍ ജോജു ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. ഇടപ്പളളി- വൈറ്റില ദേശീയ പാത ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. ആറുകിലോമീറ്ററോളം വരുന്ന ദേശീയപാത ആയിരത്തി അഞ്ഞൂറ് വാഹനങ്ങളുമായെത്തിയാണ് കോണ്‍ഗ്രസ് സ്തംഭിപ്പിച്ചത്. കോണ്‍ഗ്രസിന്റെ പ്രതിഷേധം മൂലം നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിക്കിടന്നത്. ഇതിനുപിന്നാലെയാണ് വാഹനത്തില്‍ നിന്നിറങ്ങി ജോജു ജോര്‍ജ്ജ് പ്രതികരിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 6 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 7 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 8 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More