ജോജുവിന്റെ കാര്‍ തല്ലിപ്പൊളിച്ചതിനു മാപ്പ് പറയുന്നതിനുപകരം മഹത്തായ കാര്യമായി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിന് നാണമില്ലേ- ഹരീഷ് വാസുദേവന്‍

നടന്‍ ജോജു ജോര്‍ജ്ജിനെതിരായ കോണ്‍ഗ്രസിന്റെ സമരങ്ങളെ വിമര്‍ശിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. റോഡ് തടഞ്ഞതിനെതിരെ റോഡിലിറങ്ങി പ്രതിഷേധിച്ച ഒരു പൗരന്റെ കാർ തല്ലിപ്പൊളിച്ചു ക്രിമിനൽ കേസിൽപെട്ടതിൽ തെറ്റു ബോധ്യപ്പെട്ടു മാപ്പ് പറയുന്നതിനുപകരം  എന്തോ മഹത്തായ കാര്യമായി അവതരിപ്പിക്കാൻ  കോണ്‍ഗ്രസുകാർക്ക് നാണമില്ലേ എന്ന് ഹരീഷ് വാസുദേവന്‍ ചോദിച്ചു. കോണ്ഗ്രസേ, നിങ്ങൾ നന്നാവണമെന്നു ആഗ്രഹമുള്ള, ദേശീയ തലത്തിൽ നിങ്ങൾ തിരികെ വരണമെന്ന് ആഗ്രഹമുള്ള ഒരാളാണ്, വന്നാൽ വോട്ടു ചെയ്യണമെന്ന് കരുതുന്ന ആളാണ് ഞാൻ. ഇതുപോലെ ചീഞ്ഞ കേസുകളുടെ പിറകെ പോയി ജനത്തെ വെറുപ്പിക്കരുത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കോൺഗ്രസേ ഇത് നാണക്കേട്.

ഇത്രയേറെ ഭരണവിരുദ്ധ വികാരം രാജ്യത്തുള്ളപ്പോഴും, പ്രതിപക്ഷത്തെ പിന്തുണയ്ക്കാൻ ജനം ആഗ്രഹിക്കുമ്പോഴും കോണ്ഗ്രസ് എന്താ ഗതി പിടിക്കാത്തത് എന്നു സംശയമുണ്ടോ? എനിക്കുണ്ടായിരുന്നു.

ഇന്നത്തെ പത്രങ്ങളിൽ ഒരു പേജ് മുഴുവൻ കോണ്ഗ്രസിന്റെ ജില്ലയിലെ സമരങ്ങളേപ്പറ്റിയാണ്. ആർക്കെതിരെ? നടൻ ജോജുവിനെതിരായ സമരം. കാർ തല്ലിപ്പൊളിച്ച കേസിൽ ടോണി ചമ്മണിക്ക് ജാമ്യം കിട്ടിയ ആഹ്ലാദം, സ്ത്രീയെ ഉപദ്രവിച്ചു എന്ന കള്ളപ്പരാതിയിൽ കേസെടുക്കാത്ത പോലീസിനെതിരെ പ്രതിഷേധം... ജോജു അഭിനയിക്കുന്ന സിനിമകളോടുള്ള പ്രതിഷേധം.... 

ആഹാ !! 

ഇതാണിപ്പോ കോണ്ഗ്രസിന്റെ പ്രയോറിറ്റി !! ജോജുവാണ് നമ്മുടെ നാട്ടിലെ പ്രധാന രാഷ്ട്രീയ പ്രശ്നം.

റോഡ് തടഞ്ഞതിനെതിരെ റോഡിലിറങ്ങി പ്രതിഷേധിച്ച ഒരു പൗരന്റെ കാർ തല്ലിപ്പൊളിച്ചു ക്രിമിനൽ കേസിൽപെട്ടതിൽ തെറ്റു ബോധ്യപ്പെട്ടു മാപ്പ് പറയുകയല്ലേ വേണ്ടത്? അതുമില്ല, അത് എന്തോ മഹത്തായ കാര്യമായി അവതരിപ്പിക്കാൻ ഇവരുടെ കൂട്ടത്തിൽ പെട്ട ഒറ്റയാൾക്കും നാണമില്ലേ?? ജനാധിപത്യ ബോധമില്ലേ?? പൗരന്റെ കാർ തല്ലിപ്പൊളിക്കുന്ന പണി ഏത് അർത്ഥത്തിലാണ് നല്ല രാഷ്ട്രീയസമര മാതൃക ആകുന്നത്? അതീ രാജ്യത്തെ ഒരു ക്രിമിനൽ കുറ്റമല്ലേ?  CPIM ന്റെ അക്രമങ്ങളേ എതിർക്കുന്ന ഇവരാണോ അക്രമക്കേസിൽ ജാമ്യം കിട്ടിയത് ആഘോഷിക്കുന്നത്?? 

കോണ്ഗ്രസേ, നിങ്ങൾ നന്നാവണമെന്നു ആഗ്രഹമുള്ള, ദേശീയ തലത്തിൽ നിങ്ങൾ തിരികെ വരണമെന്ന് ആഗ്രഹമുള്ള ഒരാളാണ്, വന്നാൽ വോട്ടു ചെയ്യണമെന്ന് കരുതുന്ന ആളാണ് ഞാൻ. ഇതുപോലെ ചീഞ്ഞ കേസുകളുടെ പിറകെ പോയി ജനത്തെ വെറുപ്പിക്കരുത്.

ഒരല്പം നിലവാരം കാണിക്കണം. ജോജുവല്ല രാജ്യത്തെ പ്രശ്നം, പെട്രോൾ വില കൂടിയതിനെതിരെ പ്രതിഷേധമുള്ള ജോജുവിനെക്കൂടി അണിനിരത്താനുള്ള സമരരീതി ആവിഷ്കരിക്കാനുള്ള നിങ്ങളുടെ പൊളിറ്റിക്കൽ വിഷനില്ലായ്മ ആണ്, ഭാവനാരാഹിത്യമാണ്.

ദയവ് ചെയ്തു ഇങ്ങനെ സ്വയം ചെറുതാകരുത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 1 week ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 2 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More
National Desk 3 weeks ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More