ദത്ത് വിവാദം; അനുപമയുടെ പ്രശ്‌നം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നു: ശബ്ദരേഖ പുറത്ത്‌

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. മുന്‍ മന്ത്രി പി കെ ശ്രീമതി അനുപമയുമായി സംസാരിക്കുന്ന രേഖയാണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനുമുള്‍പ്പെടെയുളള നേതാക്കളോടെല്ലാം വിഷയം പറഞ്ഞിരുന്നെന്നും അവരുടെ വിഷയം അവര്‍ തന്നെ പരിഹരിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും ശ്രീമതി അനുപമയോട് പറയുന്നതാണ് ശബ്ദരേഖയില്‍.

ദത്ത് വിവാദം വാര്‍ത്തയാകുന്നതിനുമുന്‍പേ തന്നെ അനുപമ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാവാത്തതിനാല്‍ പി കെ ശ്രീമതിയെ സമീപിക്കുകയായിരുന്നു. സെപ്റ്റംബറില്‍ അനുപമയും പി കെ ശ്രീമതിയും സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്കും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുമെല്ലാം അനുപമ വിഷയം അറിയാം. വിഷയം സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയാക്കാനുളള ഏകീകരണങ്ങളെല്ലാം ചെയ്തു എന്നും അനുപമയോട് പി കെ ശ്രീമതി പറയുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, തന്റെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് അനുപമ ചോദിച്ചു. മുഖ്യമന്ത്രിയെ കാണാന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിക്കുമുന്നിലുളള അനുപമയുടെ സമരം തുടരുകയാണ്.  ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെയും സി ഡബ്ല്യൂ സി അധ്യക്ഷയെയും പദവിയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടാണ് അനുപമ സമരം ചെയ്യുന്നത്. വകുപ്പ് തല അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ആരോപണ വിധേയരായ ആളുകള്‍ സ്ഥാനത്ത് തുടരുമ്പോള്‍ അന്വേഷണം അട്ടിമറിക്കാനുളള സാധ്യതയുണ്ടെന്നും, അതിനാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അനുപമ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

അറിവില്ലായ്മ രാഷ്ട്രീയത്തില്‍ അയോഗ്യതയല്ല; സജി ചെറിയാന്‍റെ വെറും നാക്ക് പിഴയല്ല -ശശി തരൂര്‍

More
More
Web Desk 5 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

More
More
Web Desk 6 hours ago
Keralam

സജി ചെറിയാന് രാജിവെച്ച് ആര്‍ എസ് എസില്‍ ചേരാം, കേന്ദ്രമന്ത്രിയാകാം- പ്രതിപക്ഷ നേതാവ്

More
More
Web Desk 8 hours ago
Keralam

നാടകം കളിച്ചു നിന്നാല്‍ എം എല്‍ എ സ്ഥാനവും നഷ്ടമാകും - സജി ചെറിയാനോട് കെ മുരളീധരന്‍

More
More
Web Desk 9 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 9 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More