ഇന്ധന നികുതി: ധനമന്ത്രി കെ എന്‍ ബാലഗോപാലിന് പിന്തുണയുമായി പി ചിദംബരം

ഡല്‍ഹി: ഇന്ധന നികുതി സംബന്ധിച്ച സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ ആരോപണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇന്ധന നികുതിയുമായി ബന്ധപ്പെട്ട് ബാലഗോപാല്‍ ചില കണക്കുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വാദം തെറ്റാണെങ്കില്‍ കേന്ദ്ര ധനമന്ത്രി ഇതിന് മറുപടി നല്‍കണമെന്നും ചിദംബരം ട്വീറ്റ് ചെയ്തു. പെട്രോള്‍ നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ച തുകയുടെ 41 ശതമാനമാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി നല്‍കിയിരിക്കുന്നത്. ബാക്കി 59 ശതമാനം അതായത്  3,54,000 കോടി രൂപ കേന്ദ്രത്തിനാണ് ലഭിച്ചതെന്നുമായിരുന്നു ബാലഗോപാല്‍ ആരോപിച്ചത്. 

2020- 21 കാലയളവില്‍ എക്സൈസ് തീരുവ, സെസ്, അധിക എക്സൈസ് തീരുവ എന്നീ ഇനങ്ങളില്‍  3,72,000 കോടി രൂപ സമാഹരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത്രയും വലിയ തുകയില്‍ വെറും 18,000 മാത്രമാണ് അടിസ്ഥാന എക്സൈസ് നികുതിയായി സമാഹരിച്ചത്. അതിന്‍റെ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവച്ചത്. ഇതാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കോ-ഓപറേറ്റീവ് ഫെഡറലിസത്തിന്‍റെ മാതൃകയെന്നും ചിദംബരം പരിഹസിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തെയും ചിദംബരം രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. പണരഹിത സമ്പത്ത് വ്യവസ്ഥയെന്ന ആശയം മുന്‍പോട്ട് വെച്ച് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം കൊണ്ട് ജനങ്ങള്‍ക്ക് എന്ത് നേട്ടമാണുണ്ടായത്. റിസർവ് ബാങ്ക് പുറത്തു വിട്ട, 2021 ഒക്ടോബര്‍ എട്ടു വരെയുള്ള ദ്വൈവാര കണക്കനുസരിച്ച് ഉപഭോക്താക്കൾ നേരിട്ട് കൈമാറ്റം ചെയ്യുന്ന കറന്‍സിയുടെ മൂല്യം 57.48 ശതമാനം വര്‍ധിച്ച് 28.30 ലക്ഷം കോടി രൂപയില്‍ എത്തി നില്‍ക്കുന്നു. ക്യാഷ് ലെസ് എക്കോണമിയെന്ന ലക്ഷ്യം പാളി. ഡിജിറ്റല്‍ മണി ട്രാന്‍സാക്ഷന്‍ എന്ന പദ്ധതി രാജ്യത്ത് ഇനിയും നടപ്പിലാക്കാന്‍ സാധിച്ചില്ലെന്നും ചിദംബരം വിമര്‍ശിച്ചു.
Contact the author

National Desk

Recent Posts

National Desk 21 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 21 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More