അനുപമയുടെയും അജിത്തിന്റെയും ജീവിതത്തിനുമേല്‍ തേര്‍വാഴ്ച്ച നടത്തുന്നത് ജാതിഹിന്ദുത്വ ഫാഷിസമാണ്- ഡോ. ആസാദ്

ദത്തുവിവാദത്തില്‍ അനുപമയുടെ പങ്കാളി അജിത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധമ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഡോ. ആസാദ്. അജിത്തിനെപറ്റി ആര്‍ക്കും എന്തും പറയാമെന്ന ധാരണയുണ്ട്. പലര്‍ക്കും അയാള്‍ തൊഴിലാളിയോ, പ്രാന്തവല്‍കൃതനോ അസ്പൃശ്യനോ ആണ്. അയാളെ വിത്തുകാളയെന്നു വിളിക്കുന്ന അധമ പരാമര്‍ശങ്ങളും കണ്ടു. അടിസ്ഥാന സമൂഹത്തോടുളള പകപോക്കലാണ് ഇതെന്ന് ആസാദ് പറയുന്നു.

ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച യുവാവ് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ ആക്ഷേപങ്ങളോ പരാതികളോ ഉണ്ടായില്ല. കാരണം അയാള്‍ക്ക് വര്‍ഗ സുരക്ഷയും പ്രിവിലേജുമുണ്ട്. അജിത് അധകൃതനായിപ്പോയി. അനുപമയുടെയും അജിത്തിന്റെയും ജീവിതത്തിനുമേല്‍ ജാതിഹിന്ദുത്വ ഫാഷിസം തേര്‍വാഴ്ച്ച നടത്തുകയാണെന്നും  സര്‍ക്കാര്‍ അധികാര സ്ഥാപനങ്ങളും സവര്‍ണ രാഷ്ട്രീയവും അടിസ്ഥാനേതര വര്‍ഗ താല്‍പ്പര്യങ്ങളും ചേര്‍ന്നുള്ള ഗൂഢ പദ്ധതികളാണ് അനുപമയ്ക്കും അജിത്തിനും മേല്‍ അരങ്ങേറുന്നതെന്നും ആസാദ് കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു ആസാദിന്റെ പ്രതികരണം. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

അനുപമയുടെ ജീവിതപങ്കാളിയായ അജിത്തിനെപ്പറ്റി ആര്‍ക്കും എന്തും പറയാമെന്ന ഒരു ധാരണയുണ്ട്. അയാള്‍ തൊഴിലാളിയോ പ്രാന്തവല്‍കൃതനോ അസ്പൃശ്യനോ ആണ് പലര്‍ക്കും. അയാള്‍ക്ക് നേരത്തേതന്നെ കുട്ടികളെ ചാര്‍ത്തിക്കൊടുക്കാന്‍ തുടങ്ങിയവരെ സോഷ്യല്‍ മീഡിയയില്‍ കണ്ടതാണ്. ഒരു ഭാര്യയെ വിവാഹമോചനം നടത്തി അവരെ സങ്കടത്തിലാഴ്ത്തിയെന്ന് മനുഷ്യസ്നേഹപരമായ  കരച്ചിലുകളും കേട്ടിരുന്നു. 'വിത്തുകാള'യെന്നും മറ്റും അധിക്ഷേപിക്കുന്ന അധമ പരാമര്‍ശങ്ങളും കണ്ടു. ഗംഭീരമാണ് കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം! അത് അടിസ്ഥാന സമുദായത്തോട് പകപോക്കുകയാണ്!

ഒരു ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച (വിവാഹമോചനം നേടിയ) ഒരു യുവാവിന് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിക്കാം. അത് തെറ്റല്ല. കാരണം അയാള്‍ക്ക് പ്രിവിലേജുണ്ട്. മേല്‍പറഞ്ഞ പരാതികളോ പരാമര്‍ശങ്ങളോ ആക്ഷേപങ്ങളോ അയാള്‍ക്കുമേല്‍ വരില്ല. അയാള്‍ വര്‍ഗസുരക്ഷ അനുഭവിക്കുന്നുണ്ട്. എം എല്‍ എമാരില്‍ ചിലരും ആക്ഷേപത്തിന് ഇരയാവാത്തത് അവരുടെ മേല്‍ത്തട്ട് സുരക്ഷകൊണ്ടാവണം. അജിത് പാവമൊരു 'അധകൃത'നായിപ്പോയി!

മധ്യവര്‍ഗ ഉപരിവര്‍ഗ ജീവിതങ്ങളില്‍ എന്തുമാവാം! എത്രയോ പെണ്‍കുട്ടികളുടെ പരാതികള്‍ എങ്ങനെ രാഷ്ട്രീയ മേലാളര്‍ തീര്‍പ്പാക്കിയെന്ന് നാം കണ്ടതാണ്. എത്ര നേതാക്കള്‍തന്നെ ഇളംപ്രായത്തിലുള്ള പെണ്‍കുട്ടികളെ സ്നേഹിച്ചു വിവാഹം ചെയ്തിട്ടുണ്ട്! ആദ്യവിവാഹമല്ലാതെ, അതു നിലനില്‍ക്കുമ്പോള്‍ മറ്റു ബന്ധങ്ങളില്‍ കുട്ടികളുണ്ടായവരുടെ കഥകള്‍ നമുക്ക് അപരിചിതമാണോ? കലാ സാഹിത്യരംഗത്തും അത്തരം അനുഭവങ്ങളില്ലേ? അവിടെയൊക്കെ വീട്ടുകാരുണ്ടായിരുന്നു. അവരുടെ വേദനകളെപ്പറ്റി 'നവോത്ഥാന രാഷ്ട്രീയം' മിഴിനീര്‍ വാര്‍ക്കുന്നതു കണ്ടിട്ടേയില്ല.

അനുപമയുടെയും അജിത്തിന്റെയും ജീവിതത്തിനുമേല്‍ ജാതിഹിന്ദുത്വ ഫാഷിസം തന്നെയാണ് തേര്‍വാഴ്ച്ച നടത്തുന്നത്. നവോത്ഥാനത്തെ മറിച്ചിട്ടു പിറകോട്ടു കുതിക്കുകയാണ് വിപ്ലവ കേരളം. സര്‍ക്കാര്‍ അധികാര സ്ഥാപനങ്ങളും സവര്‍ണ രാഷ്ട്രീയവും അടിസ്ഥാനേതര വര്‍ഗ താല്‍പ്പര്യങ്ങളും ചേര്‍ന്നുള്ള ഗൂഢ പദ്ധതികളാണ് അനുപമയ്ക്കും അജിത്തിനും മേല്‍ അരങ്ങേറുന്നത്. മുഖ്യമന്ത്രി മുതല്‍ ന്യായീകരണ കാലാള്‍വരെ ഒരേ ലക്ഷ്യത്തോടെ അവര്‍ക്കു മേല്‍ ചാടി വീഴുന്നു. ഈ ഹിംസ നിസ്സംഗമായി നോക്കിക്കാണാന്‍ ഒരു മനുഷ്യസ്നേഹിക്കും സാദ്ധ്യമല്ല.

അനുപമയുടെയും അജിത്തിന്റെയും പോരാട്ടം വിജയിക്കുകതന്നെ വേണം. അഭിവാദ്യം, ഐക്യദാര്‍ഢ്യം

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

അതിജീവിതയുടെ കേസ് പാതിവഴിയില്‍ അവസാനിക്കും, കാരണം പൊലീസ് പറയുന്നിടത്ത് ഒപ്പിട്ടുകൊടുക്കലാണ് പൊലീസ് മന്ത്രിയുടെ പണി- കെ കെ ഷാഹിന

More
More
Web Desk 1 day ago
Social Post

മോദി സര്‍ക്കാരിന്‍റെ ബുള്‍ഡോസറുകള്‍ നീങ്ങുന്നത് മുസ്ലിങ്ങള്‍ക്കും ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കുമെതിരെ - എം എ ബേബി

More
More
Web Desk 1 day ago
Social Post

നിങ്ങള്‍ അതിജീവിതയ്‌ക്കൊപ്പമോ അതോ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരിനൊപ്പമോ?- വി ടി ബല്‍റാം

More
More
Web Desk 2 days ago
Social Post

'അധികാരത്തിന്റെ ഈ നീതിശാസ്ത്രം പെണ്ണിന്റെ മരണമാണ്' - ദീദി

More
More
Mruduladevi S 3 days ago
Social Post

ഓർക്കുക, അന്തസല്ല അതിലും വലുത് നിങ്ങളുടെ കുഞ്ഞിന്റെ ജീവനാണ് - മൃദുലാ ദേവി എസ്.

More
More
Web Desk 3 days ago
Social Post

ഒരു അടിയും നോര്‍മ്മല്‍ അല്ല, മരിച്ചിട്ട് നീതി കിട്ടിയിട്ട് എന്ത് കാര്യം; വിസ്മയ കേസില്‍ ജുവല്‍ മേരി

More
More