കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

കോഴിക്കോട്: കോഴിക്കോട് നടന്ന കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. വനിതാ മാധ്യമപ്രവര്‍ത്തകയടക്കമുളളവരെ കോണ്‍ഗ്രസ് നേതാക്കള്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. മുന്‍ ഡിസിസി പ്രസിഡന്റ് യൂ രാജീവന്റെ നേതൃത്വത്തില്‍ ടി സിദ്ദിഖ് അനുയായികളാണ് യോഗം ചേര്‍ന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ യോഗത്തിന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ആരംഭിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ മാതൃഭൂമി ക്യാമറാമാന്‍ സാജന്‍ വി നമ്പ്യാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യാതൊരു പ്രകോപനവുമില്ലാതെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. യോഗം നടക്കുന്ന വാര്‍ത്ത കോണ്‍ഗ്രസുകാര്‍ തന്നെയാണ് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കല്ലായിയിലെ ഹോട്ടലിലെത്തി. യോഗം നടക്കുന്ന മുറിയുടെ മുന്നില്‍ തങ്ങളെ കണ്ടപ്പോള്‍ തന്നെ ഫോട്ടോയും വീഡിയോയും എടുത്തെന്ന് ആരോപിച്ച് വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ക്യാമറാമാനെ മുറിക്കകത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിച്ചു. കൂടെയുണ്ടായിരുന്ന വനിതാ മാധ്യമപ്രവര്‍ത്തകയെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. ഫോണ്‍ പിടിച്ചുവാങ്ങാനും പ്രവര്‍ത്തകര്‍ ശ്രമിച്ചു എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മീറ്റിംഗ് നടക്കുമ്പോള്‍ അപരിചിതനായ ആള്‍  മുറിക്കുപുറത്തെത്തി ഫോട്ടോ എടുക്കുന്നത് കണ്ടു. ആരാണെന്ന് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത് എന്നാണ് യു രാജീവന്‍ മാസ്റ്റര്‍ പറയുന്നത്. യോഗം ചേര്‍ന്നത് ഡിസിസിയുടെ അറിവോടെയാണ്. ഗ്രൂപ്പ് യോഗമല്ല നടന്നത്. അതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനിഷ്ടസംഭവമുണ്ടായെന്ന് അറിഞ്ഞു. മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്. മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായ അനിഷ്ടസംഭവത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. വിഷയം പാര്‍ട്ടി അന്വേഷിക്കും എന്ന് ഡിസിസി പ്രസിഡന്റ് പ്രദീപ് കുമാര്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More