ഡല്‍ഹിയിലെ വായു മലിനീകരണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ എന്ത് നടപടിയാണ് സ്വീകരിച്ചത്? - സുപ്രീംകോടതി

ഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. ജനജീവിതത്തെ കാര്യമായി ബാധിക്കുന്ന രീതിയിലാണ് ഡല്‍ഹിയിലെ വായുമലീനികരണം. ഇതിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. വിദ്യാര്‍ഥിയായ ആദിത്യ ദുബെ സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ പരാമർശം. വീടിനുള്ളില്‍ പോലും മാസ്ക് ധരിച്ചാണ് ഇവിടെയുള്ള ജനങ്ങള്‍ ജീവിക്കുന്നത്. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാര്യമായി ഇടപെടുന്നില്ലെന്നും നിഷ്ക്രിയ മനോഭാവമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ആദിത്യ ഭുബെ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. 

എന്നാല്‍, മലിനീകരണം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ പഞ്ചാബ് ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കൃഷിസ്ഥലത്തെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് രൂക്ഷമായ മലിനീകരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ വായുമലിനീകരണം രൂക്ഷമാകാനുള്ള സാഹചര്യം ഇതായിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പക്ഷെ മലീനികരണമുണ്ടാക്കിയത് കര്‍ഷകര്‍ ആണെന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ചെറിയ കാരണം മാത്രമാണ് അത്. ബാക്കി കാരണങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു. വായു നിലവാര സൂചിക 200 ആണ് രണ്ട് ദിവസത്തിനുള്ളിൽ ഇത് കുറക്കാൻ നടപടിയുണ്ടാകണം. അതിനായി ലോക്ഡൗണ്‍ വരെ ആലോചിക്കണമെന്നാണ് കോടതി നിർദ്ദേശം. സുപ്രീംകോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചു. ലോക്ഡൗണോ, ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണമോ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Contact the author

National Desk

Recent Posts

National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More