മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും- പ്രതിപക്ഷ നേതാവ്

കോഴിക്കോട്: കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേയുണ്ടായ ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കേണ്ട ഒരു സാഹചര്യവും അവിടെയുണ്ടായിരുന്നില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി സി സി പ്രസിഡന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്. നമ്മള്‍ നമ്മുടെ ജോലിയും ചെയ്യണം. അതിനിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും വിഷയത്തില്‍ നടപടി എടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട് എന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് നടന്ന കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ കയ്യേറ്റം ചെയ്തത്. മുന്‍ ഡിസിസി പ്രസിഡന്റ് യൂ രാജീവന്റെ നേതൃത്വത്തില്‍ ടി സിദ്ദിഖ് അനുയായികളാണ് യോഗം ചേര്‍ന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ യോഗത്തിന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ആരംഭിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ മാതൃഭൂമി ക്യാമറാമാന്‍ സാജന്‍ വി നമ്പ്യാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യോഗം ചേര്‍ന്നത് ഡിസിസിയുടെ അറിവോടെയാണെന്നാണെന്നും ഗ്രൂപ്പ് യോഗമല്ല നടന്നതെന്നും സംഭവസ്ഥലത്തെത്തിയ ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ അക്രമമുണ്ടായതായി അറിഞ്ഞു. മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേയുണ്ടായ അക്രമത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വിഷയം പാര്‍ട്ടി അന്വേഷിക്കുമെന്നും പ്രവീണ്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു.  

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More
Web Desk 12 hours ago
Keralam

രാജ്ഭവനിലെ ജാതിപീഡന പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 2 days ago
Keralam

കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

More
More
Web Desk 3 days ago
Keralam

കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

More
More
Web Desk 4 days ago
Keralam

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

More
More