മണിപ്പൂര്‍ ഭീകരാക്രമണം: രാജ്യത്തെ സംരക്ഷിക്കാന്‍ മോദിസര്‍ക്കാരിന് കഴിയില്ലെന്നതിന്റെ ഉദാഹരണം- രാഹുല്‍ ഗാന്ധി

ഡല്‍ഹി: മണിപ്പൂരിലുണ്ടായ ഭീകരാക്രമണത്തില്‍ നരേന്ദ്രമോദിയെയും ബിജെപി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ സംരക്ഷിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് കഴിയില്ലെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് മണിപ്പൂരില്‍ അസം റൈഫിള്‍സിനുനേരെയുണ്ടായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ രാഹുല്‍ അനുശോചനമറിയിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ ത്യാഗത്തെ രാജ്യം എന്നും ഓര്‍ക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരിലെ ചുരാചാന്ദ്പൂർ ജില്ലയില്‍ ഇന്നലെ രാവിലെയോടെയാണ് ഭീകരാക്രമണമുണ്ടായത്. അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കമാന്‍ഡിങ് ഓഫീസറും കുടുംബവും നാല് സൈനികരുമാണ് കൊല്ലപ്പെട്ടത്. കമാൻഡിങ് ഓഫീസർ കേണൽ വിപ്ലപ് ത്രിപാഠിയും ഭാര്യയും കുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തില്‍ നിരവധി സൈനീകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

തലസ്ഥാനമായ ഇംഫാലിൽ നിന്ന് 100 കിലോ മീറ്ററോളം വടക്ക് മ്യാൻമർ അതിർത്തിയിലെ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിൽ മണിപ്പുർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയാണെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. എന്നാല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ നിരവധി നാട്ടുകാർക്കും പരുക്കേറ്റിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More