എന്‍റെ കഥാപാത്രങ്ങളെ വിമര്‍ശിക്കാം, ഞാന്‍ ഏത് സിനിമ കാണണമെന്ന് നിങ്ങള്‍ നിശ്ചയിക്കണോ?- അജു വര്‍ഗീസ്

കൊച്ചി: നടന്‍ നിവിന്‍ പൊളി നിര്‍മ്മിച്ച 'കനകം കാമിനി കലഹം' സിനിമയെ അഭിനന്ദിച്ചുള്ള പോസ്റ്റിന് താഴെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അജു വര്‍ഗീസ്‌. ''ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളെ അഭിനന്ദിക്കാനും വിമര്‍ശിക്കാനും നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഞാന്‍ കാണുന്ന സിനിമകള്‍ നിങ്ങളുടെ ഇഷ്ടത്തിനാകണമെന്ന് വാശിപിടിക്കരുത്''- എന്നാണ് അജു വര്‍ഗീസിന്‍റെ പ്രതികരണം. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഉറക്കെ ചിരിപ്പിച്ച വിസ്മയകരമായ സിനിമ കണ്ടെതെന്നായിരുന്നു അജു സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ്‌ ചെയ്തത്. നടന്‍റെ ഈ പോസ്റ്റിനടിയിലാണ് ആരാധകര്‍ വിമര്‍ശനവുമായി എത്തിയത്. എന്തിനാണ് മോശം സിനിമകള്‍ക്ക് ഇത്രയധികം പ്രോത്സാഹനം നല്‍കുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം.

'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്' ശേഷം രതീഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'കനകം കാമിനി കലഹം' കഴിഞ്ഞ ദിവസമാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് നിവിന്‍ പോളി, വിനയ് ഫോര്‍ട്ട്, ഗ്രെയ്‌സ് ആന്റണി, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍,വിന്‍സി അലോഷ്യസ് എന്നിവരാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിനോദസഞ്ചാര കേന്ദ്രത്തിലെ ഒരു റിസോർട്ടിൽ എത്തുന്ന ദമ്പതികളും അവിടെ അവരെ എതിരേല്‍ക്കുന്ന രസകരമായ സംഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം. സ്ത്രീകള്‍ക്ക് സ്വര്‍ണത്തോടുള്ള താത്പര്യവും അതമൂലം കുടുംബങ്ങളിലുണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങളുമാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

Contact the author

Entertainment Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More