പഞ്ചാബില്‍ നടന്‍ സോനു സൂദിന്‍റെ സഹോദരി മാളവിക സൂദ് മത്സരിക്കും

ചണ്ഡീഗഢ്: കൊവിഡ് കാലത്തെ സന്നദ്ധപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം സോനു സൂദിന്‍റെ സഹോദരി മാളവിക സൂദ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇക്കാര്യം സോനു തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഏത് പാര്‍ട്ടിയിലാണ് മാളവിക മത്സരിക്കുകയെന്നു സോനു വെളിപ്പെടുത്തിയിട്ടില്ല. അടുത്ത വര്‍ഷം ആദ്യമാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുക. 

അതേസമയം, പഞ്ചാബ്‌ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി സോനു കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ഇതിന് മുന്‍പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും സോനു സൂദ് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള 'ദേശ് കാ മെന്റേഴ്‌സ്' പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി സോനുവിനെ കെജ്‌രിവാള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ കൂടിക്കാഴ്ച സോനു സൂദിന്‍റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ചര്‍ച്ചക്ക് കാരണമായെങ്കിലും ഇതില്‍ രാഷ്ട്രീയം കൂട്ടികലര്‍ത്തരുതെന്നായിരുന്നു സോനുവിന്‍റെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെജ്രിവാളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതിന് പിന്നാലെ 20 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ആദായ നികുതി വകുപ്പ്  സോനു സൂദിന്‍റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. താരത്തിന്‍റെ വീട്ടിലും, സ്ഥാപനങ്ങളിലും  തുടര്‍ച്ചയായി മൂന്ന് ദിവസമായിരുന്നു ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 2 days ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 2 days ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More