നടിയെ ആക്രമിച്ച കേസ്; മൂന്നാം പ്രതിക്ക് ജാമ്യം

കൊച്ചി: നടിയെ അക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം. കേസിലെ മൂന്നാമത്തെ പ്രതിയായ മണികണ്ഠനാണ് ജാമ്യം ലഭിച്ചത്. കേസിന്‍റെ വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. മുന്‍പ് പല തവണ മണികണ്ഠനടക്കമുള്ള പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന കേസ് ലോക്ക് ഡൌണ്‍ മൂലം നീണ്ടുപോയിരുന്നു. അതിനാല്‍ പലര്‍ക്കും സാക്ഷി വിസ്താരത്തിന് എത്താന്‍ സാധിക്കാതെയിരുന്നതിനാല്‍ സുപ്രീം കോടതി കേസിന്‍റെ കാലാവധി ആറുമാസം കൂടി നീട്ടി നല്‍കുകയായിരുന്നു.

കേസിലെ പ്രതികളായ പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍, എന്നിവര്‍ ഇപ്പോഴും റിമാന്‍ഡില്‍ തന്നെയാണ്. കഴിഞ്ഞ ദിവസം മാര്‍ട്ടിന്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 300 ലധികം സാക്ഷികളുള്ള കേസില്‍ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കേസിന്‍റെ വിചാരണ പുരോഗമിക്കുന്നതിനിടയില്‍ ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് നടന്‍ ദിലീപ് രംഗത്തെത്തിയിരുന്നു. ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ തന്നോടോപ്പമുണ്ടാകണമെന്നാണ് കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ വെച്ച് ദിലീപ് ആവശ്യപ്പെട്ടത്. കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട ദിലീപ് മൂന്നു മാസത്തോളം ആലുവ സബ് ജയിലിലായിരുന്നു. കേസിലെ നിര്‍ണായക സാക്ഷിയായിരുന്ന ഡ്രൈവര്‍ അപ്പുണ്ണിയും കഴിഞ്ഞ ദിവസം ദിലീപ് പക്ഷത്തിന് അനുകൂലമായി മൊഴി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 7 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 9 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More