ഗുജറാത്തില്‍ സ്ഥാപിച്ച ഗോഡ്‌സെയുടെ പ്രതിമ അടിച്ചുതകര്‍ത്ത് കോണ്‍ഗ്രസ്

അഹമ്മദാബാദ്: ഗുജറാത്തില്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ അടിച്ചുതകര്‍ത്ത് കോണ്‍ഗ്രസ്. ഗുജറാത്തിലെ ജാംനഗറില്‍ ഹിന്ദുസേന സ്ഥാപിച്ച ഗോഡ്‌സെയുടെ പ്രതിമ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിഗുഭ ജഡേജയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അടിച്ചുതകര്‍ത്തത്. മഹാത്മാഗാന്ധിയുടെ ജീവനെടുത്ത ഗോഡ്‌സെയെ തൂക്കിക്കൊന്നതിന്റെ 72-ാം വാര്‍ഷികമായിരുന്നു ഇന്നലെ. ഇന്നലെയാണ് ഹിന്ദുസേന ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിവരമറിഞ്ഞെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാറക്കല്ലുകള്‍ കൊണ്ട് ഗോഡ്‌സെ പ്രതിമയുടെ മുഖം ഇടിച്ചുതകര്‍ക്കുകയും പ്രതിമ നീക്കം ചെയ്യുകയുമായിരുന്നു. ജാംനഗറില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുമെന്ന് ആഗസ്റ്റില്‍ തന്നെ ഹിന്ദുസേന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തദ്ദേശ ഭരണാധികാരികള്‍ ഗോഡ്‌സെയുടെ പ്രതിമക്കായി സ്ഥലം അനുവദിച്ചില്ല. തുടര്‍ന്ന് ജാംനഗറിലുളള ഹനുമാന്‍ ആശ്രമത്തിലാണ് ഹിന്ദുസേന പ്രവര്‍ത്തകര്‍ പ്രതിമ സ്ഥാപിച്ചത്.

ഗോഡ്‌സെ അമര്‍ രഹേ എന്ന മുദ്രാവാക്യം മുഴക്കിയാണ് ഹിന്ദുസേന ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ചത്. ഗോഡ്‌സെയെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല ജയിലില്‍ നിന്നുളള മണ്ണ് കൊണ്ടുവന്ന് ഗോഡ്‌സെക്ക് പ്രതിമ നിര്‍മ്മിക്കുമെന്ന് ഹിന്ദു മഹാസഭയും പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് ഗുജറാത്തില്‍ സ്ഥാപിച്ച ഗോഡ്‌സെയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 22 hours ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 23 hours ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

ഗെഹ്ലോട്ടിനെയും പൈലറ്റിനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു; ഖാര്‍ഗെയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

More
More
National Desk 1 day ago
National

ന്യായമായ ശമ്പളം കിട്ടുമ്പോള്‍ എന്തിനാണ് നക്കാപ്പിച്ചാ? ; കൈക്കൂലിക്കാര്‍ക്കെതിരെ സജി ചെറിയാന്‍

More
More
Web Desk 1 day ago
National

'ദി കേരള സ്റ്റോറി' ഒരു പ്രൊപ്പഗണ്ട ചിത്രം - അനുരാഗ് കശ്യപ്

More
More