ഏത്തമിടീക്കൽ ശിക്ഷ; യതീഷ് ചന്ദ്രയോട് ഡിജിപി വിശദീകരണം തേടി

കോവിഡ് ചട്ടങ്ങൾ ലംഘിച്ച് കൂട്ടം കൂടി നിന്നവരെ ഏത്തമിടീച്ച സംഭവത്തിൽ കണ്ണൂര്‍ എസ്.പി. യതീഷ് ചന്ദ്രയോട് ഡിജിപി വിശദീകരണം തേടി. കണ്ണൂര്‍ അഴീക്കലില്‍ കടയുടെ മുന്നില്‍ കൂട്ടം കൂടി നിന്നവര്‍ക്കാണ് എസ്പി ഇത്തരത്തിൽ സ്കൂൾ ശിക്ഷ നടപ്പാക്കിയത്. ഇന്ന് രാവിലെയാണ് സംഭവം. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തിൽ ദിവസവും പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് അഴീക്കലിൽ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ടെത്തി ഇത്തരത്തില്‍ ശിക്ഷിച്ചത്.

ഇതാദ്യമായാണ് സംസ്ഥാനത്ത് ലോ‍‍ക്‌‌ ‍‍‌ഡൗൺ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പൊലീസ് പരസ്യശിക്ഷ നടപ്പാക്കിയത്. എസ്പിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 'സര്‍ക്കാര്‍ പറഞ്ഞു, പ്രധാനമന്ത്രി പറഞ്ഞു, മുഖ്യമന്ത്രി പറഞ്ഞു എന്നിട്ടും നിങ്ങളെന്തിനാണ് കൂട്ടം കൂടുന്നത്' എന്ന് ചോദിച്ചാണ് എസ്.പി ഇവരോട് ഏത്തമിടാന്‍ പറഞ്ഞത്. പറഞ്ഞത് അതുപോലെ മടികൂടാതെ അവർ അനുസരിക്കുകയും ചെയ്തു. ഞാൻ ഇനി നിർദേശങ്ങൾ ലംഘിക്കില്ല, ആരോഗ്യവകുപ്പ് പറയുന്നത് കേട്ട് വീട്ടിലിരുന്നോളാം എന്നും എഴുതി വാങ്ങിച്ചതിന് ശേഷമാണ് പൊലീസ് അവരെ വിട്ടയച്ചത്.

Contact the author

News Desk

Recent Posts

Web Desk 20 hours ago
Keralam

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ല- കെ മുരളീധരന്‍

More
More
Web Desk 20 hours ago
Keralam

സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

More
More
Web Desk 21 hours ago
Keralam

'വേറെ ജോലിയുണ്ട്, ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല'- മന്ത്രി വീണാ ജോര്‍ജ്ജ്‌

More
More
Web Desk 1 day ago
Keralam

ആര് പിണങ്ങി, എന്ത് പിണക്കം?; തെറ്റ് ചൂണ്ടിക്കാട്ടിയതാണെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

സതീശനുമായി ഒരു തര്‍ക്കവുമില്ല, പുതുപ്പളളിയില്‍ എനിക്ക് ക്രെഡിറ്റ് വേണ്ട- കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

ഷാജിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്ത്രീകളെ സാധനങ്ങളായി മാത്രമാണ് കാണുന്നത്- മന്ത്രി ആര്‍ ബിന്ദു

More
More