തിരുവനന്തപുരം: നടിയും കേരള സംഗീത - നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെ പി സി സി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുത്ത് സര്‍ക്കാര്‍. മന്ത്രി സഭാ യോഗത്തിന്റെതാണ് തീരുമാനം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെ പി സി സി ലളിത. കഴിഞ്ഞ ദിവസം നടി കെ പി എ സി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആരോഗ്യം മെച്ചപ്പെട്ടെന്നും സുഖം പ്രാപിച്ചുവരികയാണെന്നും മകന് സിദ്ധാര്‍ത്ഥ് ഭരതന് പറഞ്ഞിരുന്നു. കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ച് ദിവസം മുന്‍പാണ് കെ പി എ സി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കെ പി എ സി ലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ട്. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ മെച്ചപ്പെട്ടു. ആരോഗ്യസ്ഥിതിയും പ്രായവും പരിഗണിച്ച് മാത്രമേ ശസ്ത്രക്രിയ സംബന്ധിച്ച് തീരുമാനം എടുക്കുകയുളളു എന്ന് എ എം എം എ സംഘടനാ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. പ്രമേഹമടക്കമുളള ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും കെ പി എസി ലളിത അഭിനയത്തില്‍ സജീവമായിരുന്നു. അതിനിടെയാണ് രോഗം മൂര്‍ച്ഛിച്ചതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ഇപ്പോള്‍ കെ പി എ സി ലളിത തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്.