കേരളത്തിൽ 6 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തിൽ 6 പേർക്ക് കൂടി ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം-2 കൊല്ലം-1, പാലക്കാട്-1 മലപ്പുറം-1 കാസർ​കോഡ്-1 എന്നിങ്ങനെയാണ് രോ​ഗികളുടെ  ജില്ല തിരിച്ചുള്ള കണക്കുകൾ. തിരുവന്തപുരത്ത്  രണ്ടും എറണാകുളത്ത് ഒരാൾക്കും രോ​ഗം ഭേദമായി. ഇന്ന് 165 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 134370 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 133750 പേർ  വീടുകളിലും 620 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 148 പേരെ ആശുപത്രികളിലാക്കി. 6067 പേരെടു സാമ്പിളാണ് ഇതുവരെ പരിശോധിച്ചത്. ഇവരിൽ 5276 പേരുടെ ഫലം നെ​ഗറ്റീവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവലോകന യോ​ഗത്തിന് ശേഷം മാധ്യമങ്ങോട് പറഞ്ഞു.

കൊവിഡ്-19 ന്റെ സാമൂഹ്യവ്യാപനമുണ്ടായോ എന്ന് പരിശോധിക്കാനായി റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് 19 പ്രതിരോധത്തിനായി നൂതന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ബ്രേക്ക് കൊറോണ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി  നടപ്പാക്കുന്നത്. breakcorona.in എന്ന വെബ്സൈറ്റിലൂടെ ആശയങ്ങള്‍ സമര്‍പ്പിക്കാം. വിദഗ്ധര്‍ ഉള്‍പ്പെട്ട പാനല്‍ പദ്ധതികള്‍ വിലയിരുത്തും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പിന്തുണനൽകൽ, സമൂഹ വ്യാപനം തടയല്‍, മാസ്‌കുകളുടെയും കൈയ്യുറകളുടെയും നിര്‍മ്മാണം, തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കല്‍ തുടങ്ങിയവ സംബന്ധിച്ചാണ് ആശയങ്ങളാണ്  സമര്‍പ്പിക്കേണ്ടത്.

ആളുകളെക്കൊണ്ട് ഏത്തമിടീപ്പിച്ച കണ്ണൂര്‍ എസ്‌പി യതീഷ് ചന്ദ്രയുടെ നടപടിയില്‍ ഡിജിപിയോടും ആഭ്യന്തര സെക്രട്ടറിയോടും റിപ്പോർട്ട് തേടിയെന്ന് മുഖ്യന്ത്രി പറഞ്ഞു.  സംസ്ഥാത്തെ പൊലീസിന് ചേരാത്ത നടപടിയാണ് എസ്‌പിയുടെ ഭാഗത്തുനിന്നുമുണ്ടായത്. വിഷയം ​ഗൗരവമായി കണ്ടതുകൊണ്ടാണ് റിപ്പോർട്ട് തേടിയത്. പൊതുവെ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന പൊലീസിന്റെ യശസ്സിനെയാണ് ഇത്തരം നടപടികൾ ബാധിക്കും. 

Contact the author

web desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More