കോഴിക്കോട്: ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ചില്ലുകൂട്ടില്‍ ജീവനുളള എലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ബേക്കറി അടച്ചുപൂട്ടി. കോഴിക്കോട് ഈസ്റ്റ്ഹില്‍ കാരപറമ്പ് റോഡിലെ ഹോട്ട് ബണ്സ് എന്ന ബേക്കറിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചത്. ബേക്കറിയില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് ഭക്ഷണം വച്ച റാക്കിനുളളില് എലിയെ കണ്ടത്. ഇതുകണ്ട വിദ്യാര്‍ത്ഥികള്‍ വീഡിയോ എടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ബേക്കറിയില്‍ മിന്നല്‍ പരിശോധന നടത്തുകയും ബേക്കറിക്കുളളില് എലി മൂത്രവും കാഷ്ഠവും കണ്ടെത്തുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബേക്കറി പൂട്ടുകയും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.
ഡോ. വിഷ്ണു, ഡോ. ജോസഫ് കുര്യാക്കോസ്, എസ് ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന. ബേക്കറിയുടെ അടുക്കളയില്‍ എലി വിസര്‍ജ്യം കണ്ടെത്തി. ബേക്കറി തുറന്നുപ്രവര്‍ത്തിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തിന് തന്നെ ഹാനികരമാണെന്നെന്നും വീഡിയോ കൈമാറിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നുവെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക