ചുവന്ന ഞണ്ടുകളിറങ്ങി ലോക്ഡൗണിലായ ക്രിസ്മസ് ദ്വീപ്‌

ഇണചേരാനായി കടലിലേക്ക് യാത്ര തിരിച്ച കോടിക്കണക്കിനുവരുന്ന ചുവന്ന ഞണ്ടുകളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഓസ്‌ട്രേലിയയിലുളള ക്രിസ്മസ് ദ്വീപിലെ റോഡുകളിലും വീടുകളിലും ഓഫീസുകളിലുമെല്ലാം ഇപ്പോള്‍ ഈ ചുവന്ന ഞണ്ടുകളാണ്. എല്ലാ വര്‍ഷവും നവംബര്‍ പകുതിയോടെ ഇവ താമസിക്കുന്ന കാട്ടിനുളളിലെ പൊത്തുകളില്‍ നിന്ന് പുറത്തുവരും. പത്തോ പതിനഞ്ചോ ഞണ്ടുകളല്ല അഞ്ചുകോടിയോളം വരുന്ന ചുവന്ന ഞണ്ടുകളാണ് പുറത്തേക്ക് വരുന്നത്. പിന്നീട് ഇവ സമുദ്രതീരങ്ങളിലേക്ക് കുടിയേറും. ഇണ ചേരാനായാണ് ഇവ കാട്ടില്‍ നിന്നും കടലിലേക്ക് പോകുന്നത്. ഭൂമിയിലെ ഏറ്റവും വലിയ അനിമല്‍ മൈഗ്രേഷനാണ് ഇതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. റോഡുകളില്‍ ഞണ്ടുകള്‍ നിറഞ്ഞതോടെ ക്രിസ്മസ് ദ്വീപിലെ ചിലയിടങ്ങളില്‍ റോഡുകളടച്ചു. ചിലയിടങ്ങളില്‍ ഭാഗിക ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ ആശ്രയിച്ചാണ് ഈ ചുവന്ന ഞണ്ടുകളുടെ യാത്രകള്‍. ആദ്യം സമുദ്രതീരത്തേക്കെത്തുക ആണ്‍ ഞണ്ടുകളാണ്. ഇവ തീരത്ത് പെണ്‍ ഞണ്ടുകള്‍ക്ക് താമസിക്കാന്‍ മാളങ്ങളുണ്ടാക്കും. പിന്നീടാണ് പെണ്‍ ഞണ്ടുകള്‍ തീരത്തെത്തുക. ഇണചേരാന്‍ വേണ്ടി മാത്രമാണ് ഇവ കടലിലേക്കെത്തുന്നത്. ഇണചേര്‍ന്നുകഴിഞ്ഞാല്‍ മുട്ട സമുദ്രത്തിലേക്ക് ഒഴുക്കിവിടും. പിന്നീട് തിരിച്ച് കാടുകളിലേക്ക് മടങ്ങും. മൂന്നോ നാലോ ആഴ്ച്ചകള്‍ക്കുശേഷം മുട്ട വിരിയുകയും കുഞ്ഞുങ്ങളുണ്ടാവുകയും ചെയ്യുന്നു. ഇവയുടെ പുറംതോടിന് ബലം വയ്ക്കാന്‍ കുറച്ച് ദിവസങ്ങളെടുക്കും. അതിനുശേഷം ഇവയും കാടുകളിലേക്ക് തിരികെപോകും. 

കടുംചുവപ്പാണ് ഇവയുടെ സാധാരണ നിറം. ചില ഞണ്ടുകള്‍ ഓറഞ്ച്, പര്‍പ്പിള് നിറത്തിലും കാണപ്പെടുന്നു. ആണ്‍ ഞണ്ടുകള്‍ക്കാണ് പെണ്‍ഞണ്ടുകളേക്കാള്‍ വലിപ്പം കൂടുതല്‍. ഈ ചുവന്ന ഞണ്ടുകളുടെ കുടിയേറ്റം മേഖലയിലെ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ആളുകള്‍ക്ക് യാത്രാ സൗകര്യമുണ്ടാക്കുന്നതിനായി അധികൃതര്‍ക്ക് റോഡില്‍ നിന്ന് ഞണ്ടുകളെ നീക്കം ചെയ്യേണ്ടിവരുന്നുണ്ട്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും ഞണ്ടുകളെ റോഡില്‍ കണ്ടാല്‍ വണ്ടി നിര്‍ത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Environment 2 months ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Web Desk 2 months ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More
Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

More
More
Web Desk 9 months ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More
Web Desk 9 months ago
Environment

സ്വര്‍ണം ഒഴുകുന്ന 'സുബര്‍ണരേഖ'

More
More