റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ ലഭ്യമാക്കും - സ്റ്റാലിന്‍

ചെന്നൈ: റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഒരാള്‍ക്ക് ഒരു ലക്ഷം രൂപവരെ സംസ്ഥാനം പരിരക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്കും ഈ പരിരക്ഷ ലഭ്യമാക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാനത്തെ 609 ആശുപത്രികള്‍ ഇതിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതിക്ക് വേണ്ടി 50 കോടി രൂപയാണ് സംസ്ഥാനം വകയിരുത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് പദ്ധതി നടപ്പിലാക്കിയ ശേഷം പിന്നീട് മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് മാറ്റും. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കായി സംസ്ഥാനം നിയമനിര്‍മ്മാണം നടത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു. മന്ത്രിമാരുമായി റോഡ്‌ സുരക്ഷയെക്കുറിച്ചുള്ള അവലോകന യോഗത്തിന് ശേഷമാണ് സ്റ്റാലിന്‍റെ പുതിയ പദ്ധതി പ്രഖ്യാപനം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, പൊലീസിനും മറ്റ് പൊതുജനങ്ങള്‍ക്കും പ്രഥമശുശ്രൂഷാ പരിശീലനം നല്‍കുക, അപകടങ്ങള്‍ തടയാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുക തുടങ്ങി സംസ്ഥാനത്ത് നടപ്പാക്കേണ്ട പുതിയ പദ്ധതികളെക്കുറിച്ചും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് റോഡ് സുരക്ഷാ അതോറിറ്റി’ രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമാവുകയും ചെയ്തു. റോഡ്‌ സുരക്ഷ ജനകീയമാക്കുന്നതിന്‍റെ ഭാഗമായി സ്കൂള്‍, കോളേജുകള്‍, സര്‍ക്കാര്‍ ഇതര എന്‍ ജി ഒ എന്നിവരെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 20 hours ago
National

ഒരുകാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു- കമല്‍ ഹാസന്‍

More
More
National Desk 1 day ago
National

സഭയ്ക്കകത്ത് വാക്കുകള്‍ കൊണ്ട് ആക്രമിച്ചു, ഇപ്പോള്‍ പുറത്തും ആക്രമിക്കാന്‍ ശ്രമം; ബിജെപിക്കെതിരെ ഡാനിഷ് അലി

More
More
National Desk 1 day ago
National

വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം ചേരാനാവില്ല'; കര്‍ണാടകയിലെ മുതിര്‍ന്ന ജെഡിഎസ് നേതാവ് പാര്‍ട്ടി വിട്ടു

More
More
National Desk 1 day ago
National

ബിജെപിക്കാരനു മുന്നില്‍ നിന്ന് അദാനിയെന്ന് പറഞ്ഞുനോക്കൂ, അവന്‍ ഓടിപ്പോകുന്നത് കാണാം- രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച്ച നടത്തി വസുന്ധര രാജെ

More
More
National Desk 2 days ago
National

'വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട'; ബിജെപി എംപി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ സന്ദര്‍ശിച്ച് രാഹുല്‍

More
More