കൊറോണ പ്രതിരോധം: 1500 കോടി പ്രഖ്യാപിച്ച് ടാറ്റ

കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടുന്നതിന് ഇന്നത്തെ കാലത്ത് അടിയന്തിര വിഭവങ്ങൾ വളരെ പ്രധാനമാണെന്നും, അവ കണ്ടെത്താന്‍ 500 കോടി രൂപ നല്‍കുമെന്നും പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് ചെയർമാനുമായ രത്തൻ ടാറ്റ. പിന്നാലെ ആയിരം കോടിയുടെ പ്രഖ്യാപനം നടത്തി ടാറ്റ സൺസും രംഗത്തെത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചികിത്സക്കായി ശ്വസന സംവിധാനങ്ങള്‍, പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശോധനാ കിറ്റുകള്‍, വൈറസ് ബാധിതരായ രോഗികള്‍ക്ക് വേണ്ടിയുള്ള മോഡുലാര്‍ ചികിത്സാ സൗകര്യങ്ങള്‍ സജ്ജമാക്കുക, ആരോഗ്യപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും പരിശീലനം എന്നിവക്ക് ഈ പണം വിനിയോഗിക്കുമെന്ന് ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ അറിയിച്ചു. 

ഇന്ന് വൈകിട്ടോടെയായിരുന്നു ടാറ്റ സൺസിന്റെ പ്രഖ്യാപനം. ടാറ്റ ട്രസ്റ്റിന് പുറമെ ടാറ്റ സൺസും രാജ്യമൊട്ടാകെ വെന്റിലേറ്ററും മറ്റ് സൗകര്യങ്ങളും എത്തിക്കും. വെന്റിലേറ്ററുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ടാറ്റ സൺസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. രാജ്യം നേരിടുന്ന ഇപ്പോഴത്തെ ഭീതിയെ മറികടക്കാനും സമൂഹത്തിന്റെ നിലവാരം ഉയർത്താനും എല്ലാവരും പരിശ്രമിക്കണമെന്നും കമ്പനി പറഞ്ഞു.

Contact the author

Web Desk

Recent Posts

National Desk 17 hours ago
National

വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം ചേരാനാവില്ല'; കര്‍ണാടകയിലെ മുതിര്‍ന്ന ജെഡിഎസ് നേതാവ് പാര്‍ട്ടി വിട്ടു

More
More
National Desk 19 hours ago
National

ബിജെപിക്കാരനു മുന്നില്‍ നിന്ന് അദാനിയെന്ന് പറഞ്ഞുനോക്കൂ, അവന്‍ ഓടിപ്പോകുന്നത് കാണാം- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച്ച നടത്തി വസുന്ധര രാജെ

More
More
National Desk 1 day ago
National

'വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട'; ബിജെപി എംപി തീവ്രവാദിയെന്ന് അധിക്ഷേപിച്ച ഡാനിഷ് അലിയെ സന്ദര്‍ശിച്ച് രാഹുല്‍

More
More
National Desk 2 days ago
National

സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തും- സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റുഡന്റ്‌സ് യൂണിയന്‍

More
More
National Desk 3 days ago
National

പുതിയ പാര്‍ലമെന്റിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് അവര്‍ ആദിവാസിയും വിധവയും ആയതുകൊണ്ട്- ഉദയനിധി സ്റ്റാലിന്‍

More
More