ചുരുളിയിലെ തെറിവിളി സിനിമയുടെ ആത്മാവ് നഷ്ടപ്പെടാതിരിക്കാന്‍- വിനയ് ഫോര്‍ട്ട്‌

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളിയിലെ അശ്ലീല പ്രയോഗങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്നുവരുന്നത്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ വിനയ് ഫോര്‍ട്ട്. സിനിമയിലെ തെറിവിളി അനിവാര്യമായിരുന്നെന്നും അത് ഒഴിവാക്കിയാല്‍ സിനിമയുടെ ആത്മാവ് നഷ്ടപ്പെടുമായിരുന്നെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തേണ്ടതുണ്ടോ എന്നും വിനയ് ഫോര്‍ട്ട് ചോദിച്ചു. 

'ചുരുളി ക്രിമിനലുകളുടെ ഇടയില്‍ നടക്കുന്ന ഒരു കഥയാണ്. അവരുപയോഗിക്കുന്ന ഭാഷയാണ് സിനിമയിലുളളത്. ഭാഷ ന്യായീകരിക്കേണ്ട കാര്യമല്ല മറിച്ച് അനിവാര്യമായ കാര്യമാണ്. കുടുംബവും കുട്ടികളുമായി കാണേണ്ട സിനിമയല്ല ചുരുളി.  പ്രായപൂര്‍ത്തിയായവര്‍ക്കാണ് സിനിമയെന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. ഇതൊരു മലയാള സിനിമയായതുകൊണ്ട് സഭ്യമായ ഭാഷയില്‍ സംസാരിക്കണം. അതിനായി സംവിധായകന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തണോ. അവിടെ സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ സിനിമയുടെ ആത്മാവ് തന്നെ ഇല്ലാതാകുമെന്നാണ് ഞാന്‍ ഭയപ്പെടുന്നത്' വിനയ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചുരുളിയിലെ അശ്ലീല പ്രയോഗങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ശുദ്ധ തെമ്മാടിത്തരമാണ് സിനിമയിലെന്നും സെന്‍സര്‍ ബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് ചിത്രത്തിന് അനുമതി നല്‍കിയതെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ചോദിക്കുന്നത്. ജല്ലിക്കട്ടിനുശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമാണ് ചുരുളി. സോണി ലൈവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോജ്, ജോജു ജോര്‍ജ്ജ്, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Anoop N. P. 2 hours ago
Movies

'ഭീമന്‍റെ വഴി'യിലെ ഭീമന്‍ നായകനോ, വില്ലനോ ? '- അനൂപ്‌. എന്‍. പി

More
More
Movies

'ചുരുളി' എന്നിലുണ്ടാക്കിയ ചുരുളിച്ചുരുള്‍ ബോധങ്ങള്‍- ഡോ. പി കെ ശശിധരന്‍

More
More
Movies

'ഞാൻ ബിസിനസുകാരന്‍ തന്നെയാണ്; മരക്കാർ ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ല': മോഹന്‍ലാല്‍

More
More
Movies

'സേതുരാമയ്യര്‍ ഈസ് ബാക്ക്'; സി ബി ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു

More
More
Web Desk 6 days ago
Movies

നിങ്ങളില്‍ തെറിപറയാത്തവര്‍ ചുരുളിയെ കല്ലെറിയട്ടെ - വിനയ് ഫോര്‍ട്ട്‌

More
More
Movies

എലികളെയും പാമ്പുകളെയും കയ്യിലേന്തി സൂര്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗോത്ര ജനത

More
More