തിരുവനന്തപുരം: മിനിമം ചാര്‍ജ്ജ് പത്തുരൂപയാക്കുന്നതുസംബന്ധിച്ച് ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ബസുടമകളുമായി ചര്‍ച്ച നടത്താനിരിക്കെ നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് ഓട്ടോ ടാക്സി അസോസിയേഷനും. ഓട്ടോകളില്‍ മിനിമം ചാര്‍ജ്ജ് മുപ്പതുരൂപയാക്കണമെന്നാണ് ആവശ്യം. നിലവില്‍ ഓട്ടോ മിനിമം ചാര്‍ജ്ജ് ഇരുപത്തിയഞ്ച് രൂപയാണ്. ഓരോ കിലോമീറ്റര്‍ കൂടുംതോറും 12 രൂപയാണ് കൂടുക. ടാക്സികള്‍ക്ക് മിനിമം ചാര്‍ജ്ജ് 175 രൂപയാണ്. ഓരോ കിലോമീറ്ററിലും പതിനഞ്ച് രൂപ വീതം കൂടും.
2018 ഡിസംബറിലാണ് അവസാനമായി ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിച്ചത്. അന്ന് പെട്രോളിന് 72 രൂപയും ഡീസലിന് 76 രൂപയുമായിരുന്നു. ഇന്ന് പെട്രോളിന് 105 രൂപയും ഡീസലിന് 92 രൂപയുമാണ്. അതേസമയം, ബസുടമകളുമായി ഗതാഗതമന്ത്രി ഇന്ന് വൈകുന്നേരത്തോടെ ചര്‍ച്ച നടത്തും. മിനിമം ചാര്‍ജ്ജ് പത്തുരൂപയാക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ ബസുടമകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ കണ്സെഷന് ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക